വാർധക്യം എന്നത് ചിലർക്കുമാത്രം വരുന്ന ഒരവസ്ഥയല്ല. ഈ ഭൂമിയിൽ പിറന്ന എല്ലാ മനുഷ്യരും നടന്നടുക്കുന്നത് അങ്ങോട്ടുതന്നെയാണ്. കൂട്ടുകുടുംബ വ്യവസ്ഥകള്‍ അണുകുടുംബങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജീവിതം ഏറ്റവും ക്ലേശകരമായി തീര്‍ന്നിരിക്കുന്നത് സ്വാഭാവികമായും വൃദ്ധ ജനങ്ങള്‍ക്കാണ്.
മക്കളായ നമ്മളോരോരുത്തരെയും കുറവ് നോക്കിയല്ല അവർ വളർത്തിയിട്ടുണ്ടാവുക, അവരുടെ ആവശ്യങ്ങൾ മാറ്റി വച്ചു നമുക്ക് വേണ്ടി ജീവിച്ചവരാണ്. അവരീ ഭൂമിയിൽ ആയിരിക്കുന്നേടത്തോളം കാലം അവരെ സ്നേഹിക്കാൻ മടി കാണിക്കരുത്. കണ്ണിരിക്കുമ്പോൾ കണ്ണിന്റെ വില തിരിച്ചറിയാറില്ല നമ്മളിൽ പലരും.
ഓർക്കുക:വാർദ്ധക്യം ഒരു ശാപമല്ല, ഏറ്റവും സ്നേഹിക്കപ്പെടേണ്ട, കരുതേണ്ടുന്ന കാലമാണ്. ഇനിയിപ്പോൾ മാതാപിതാക്കൾ ആർക്കെങ്കിലും ഒരു ഭാരമാകുന്നെങ്കിൽ വിവരം പോലീസിനെ അറിയിക്കുക.
മുതിർന്ന പൗരന്മാർക്കായി കേരള പോലീസിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് ‘പ്രശാന്തി’ ഹെല്പ് ലൈൻ. മുതിർന്ന പൗരൻമാർക്ക് ഏതു സമയത്തും എന്തു സഹായത്തിനും ഈ ഹെല്പ് ലൈൻ നമ്പറിൽ വിളിക്കാം.
പ്രശാന്തി ഹെല്പ് ലൈൻ – 9497900035, 9497900045
#keralapolice