തൃശൂര്‍: ആളൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ട്രെയിനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാസര്‍ഗോഡ് ചെങ്കള സ്വദേശി ചെര്‍ക്കള തായല്‍ ഹൗസില്‍ അബ്ദുല്‍ ബാസിത് (21) ആണ് മരിച്ചത്.
സുഹൃത്തുക്കളുമൊത്ത് എറണാകുളം പോയി ട്രെയിനില്‍ മടങ്ങുന്നതിനിടെ ചാലക്കുടിക്കടുത്ത് വെച്ച് അബ്ദുല്‍ ബാസിതിന്റെ മൊബൈല്‍ ഫോണ്‍ ട്രാക്കിലേക്ക് തെറിച്ചുവീണിരുന്നു. ഇതേ തുടര്‍ന്ന് തൃശൂരില്‍ ഇറങ്ങി ചാലക്കുടി ഭാഗത്തേക്ക് പാളത്തില്‍ മൊബൈല്‍ ഫോണിനായി തിരച്ചല്‍ നടത്തുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.
പിറകില്‍ നിന്നെത്തിയ ട്രെയിൻ ബാസിതിനെ ഇടിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞു.ആളൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.