IndiaNEWS

വലിയ ശബ്ദത്തോടെ നാളെ മൊബൈലുകളില്‍ ‘അലര്‍ട്ട്’ എത്തും; ഭയം വേണ്ട ജാഗ്രതയും

ന്യൂഡല്‍ഹി: കേരളത്തില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ നാളെ വലിയ ശബ്ദത്തോടെ എമര്‍ജന്‍സി അലര്‍ട്ട് ഉണ്ടാകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ടെലികോം വകുപ്പ്. പകല്‍ 11 മണിമുതല്‍ വൈകിട്ട് നാലുമണിവരെയായിരിക്കും ഫോണുകളില്‍ അലര്‍ട്ട് എത്തുക.

പ്രകൃതിദുരന്തങ്ങളില്‍ അടിയന്തര അറിയിപ്പുകള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കാനുള്ള സെല്‍ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണമാണിത്. മൊബൈല്‍ റീചാര്‍ജ് ചെയ്യുമ്പോഴും മറ്റും അലര്‍ട്ട് ബോക്‌സിനു സമാനമായി ലഭിക്കുന്ന സന്ദേശമാണ് സെല്‍ ബ്രോഡ്കാസ്റ്റ്.

Signature-ad

അപകടമുന്നറിയിപ്പുകള്‍ ഒക്ടോബര്‍ മുതല്‍ ഇത്തരത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനാണു സര്‍ക്കാരിന്റെ ശ്രമം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്. മൊബൈല്‍ ഫോണിന് പുറമേ ടിവി, റേഡിയോ, സമൂഹമാധ്യമങ്ങള്‍ അടക്കമുള്ളവയില്‍ സമാനമായ അലര്‍ട്ട് നല്‍കാനും ശ്രമം നടക്കുന്നുണ്ട്.

Back to top button
error: