വയനാട്: ജില്ലയിലെ ചുള്ളിയോട് പൊന്നംകൊല്ലിയില്‍ രണ്ടിടത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്നു വാഹനങ്ങള്‍ അജ്ഞാതര്‍ തീ വച്ചു നശിപ്പിച്ചു. പൊന്നംകൊല്ലി സ്വദേശി അഖിന്റെ ബൈക്കും കാറും അയല്‍വാസി ബെന്നിയുടെ ബൈക്കുമാണ് അജ്ഞാതര്‍ കത്തിച്ചത്.
പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പൊട്ടിത്തെറിയുടെ ശബ്ദംകേട്ടാണ് അഖില്‍ എഴുന്നേറ്റു നോക്കിയത്. വീട്ടുമുറ്റത്ത് കാര്‍ കത്തുന്നതാണ് കണ്ടത്. ബൈക്കും കാറും കത്തുന്നത് കണ്ടതോടെ ഫയര്‍ഫോഴ്സിനെ അറിയിച്ചു. അവരെത്തി തീ അണച്ചു. അപ്പോഴാണ് അയല്‍വാസി ബെന്നിയുടെ വീട്ടിലെ ബൈക്കും കത്തുന്നത് കണ്ടത്.
സമീപത്തെ ഒരു കടയ്ക്കും തീ വച്ചിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ അണച്ചു. എന്താണ് സംഭവിച്ചതെന്നോ, ആരാണ് ചെയ്തതെന്നോ വ്യക്തമല്ല. അമ്പലവയല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. പ്രദേശത്തെ സിസി ടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം.