IndiaNEWS

ജോര്‍ദ്ദാൻ നിലപാട് തള്ളി;കാനഡയുടെ നിര്‍ദ്ദേശത്തെ അനുകൂലിച്ച്‌ ഇന്ത്യ 

ദില്ലി: ഗാസയില്‍ വെടിനിർത്തൽ ആവശ്യപ്പെടുന്ന യുഎൻ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ വ്യാപക പ്രതിഷേധം.പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ നിലപാടില്‍ വെള്ളം ചേര്‍ത്തെന്ന് കോണ്‍ഗ്രസുൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.

അതേസമയം ഹമാസിനെ അപലപിക്കാത്തതു കൊണ്ടാണ് പ്രമേയത്തില്‍ നിന്ന് വിട്ടു നിന്നതെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയത്തിന്റെ ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുത്തിരുന്നു. സംഘര്‍ഷം പരിഹരിക്കണം എന്ന നിര്‍ദ്ദേശം വെച്ചെങ്കിലും വെടിനിര്‍ത്തല്‍ ഇന്ത്യ ആവശ്യപ്പെട്ടില്ല.

 

Signature-ad

ജോര്‍ദ്ദൻ കൊണ്ടു വന്ന പ്രമേയത്തെ അനുകൂലിക്കാതെ ഇന്ത്യ മാറി നിന്നു.എന്നാല്‍ ഹമാസ് ഭീകരതയെ തള്ളിപ്പറയണം എന്ന കാനഡയുടെ നിര്‍ദ്ദേശത്തെ അനുകൂലിച്ച്‌ ഇന്ത്യ വോട്ടു ചെയ്യുകയും ചെയ്തു.

 

അതേസമയം ഇന്ത്യ പിന്തുടര്‍ന്ന ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണീ നിലപാടെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പലസ്തീനില്‍ സാധാരണക്കാ‍ര്‍ മരിക്കുമ്ബോള്‍ ഇന്ത്യ നോക്കു കുത്തിയാകുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Back to top button
error: