KeralaNEWS

സര്‍ക്കാരിനെ സില്‍വര്‍ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല: ചാണ്ടി ഉമ്മൻ

ചങ്ങനാശേരി:സര്‍ക്കാരിന്റെ സില്‍വര്‍ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന്‌ ചാണ്ടി ഉമ്മൻ എംഎല്‍എ. കെ റയില്‍ പദ്ധതി പിൻവലിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് മാടപ്പള്ളി സമരപ്പന്തലില്‍ നടന്ന ഉപവാസ സമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മൻ.

കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സബീഷ് നെടുമ്ബറമ്ബിലാണ് ഉപവാസസമരം നടത്തിയത്. സമിതി ജില്ലാ ചെയര്‍മാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. സജി മഞ്ഞക്കടമ്ബില്‍, എസ് രാജീവൻ, വി ജെ ലാലി, മാത്തുക്കുട്ടി പ്ലാത്താനം, പ്രസാദ് ഉരുളികുന്നം, മിനി വിജയകുമാര്‍, എംആര്‍ മഹേഷ്, ജെയിംസ് കാലാവടക്കാൻ, ബിനു മൂലയില്‍, കെഎ തോമസ് എന്നിവര്‍ സംസാരിച്ചു.

Back to top button
error: