KeralaNEWS

കേരളത്തിലേക്ക് മറ്റൊരു വന്ദേഭാരത് കൂടി; ബംഗളൂരുവില്‍ നിന്ന് എറണാകുളത്തെത്താൻ വേണ്ടത് 9 മണിക്കൂര്‍ മാത്രം

ചെന്നൈ: വന്ദേഭാരത് ട്രെയിനുകള്‍ വൻ ലാഭത്തിലോടുന്ന കേരളത്തിലേക്ക് മറ്റൊരു വന്ദേഭാരത് സര്‍വീസ് കൂടി വരുന്നു. ചെന്നൈ-ബംഗളൂരു- എറണാകുളം നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഈ സര്‍വീസെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈയില്‍നിന്ന് ബംഗളൂരുവിലേക്കും ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുമുള്ള വന്ദേഭാരത് സര്‍വീസ് ശൃംഖലയാണ് ഉണ്ടാവുക.വെറും ഒമ്ബതുമണിക്കൂര്‍ കൊണ്ട് ഈ സ്പെഷ്യല്‍ ട്രെയിൻ ബംഗളൂരുവില്‍ നിന്ന് എറണാകുളത്തെത്തും എന്നാണ് റിപ്പോര്‍ട്ട്.

Signature-ad

ചെന്നൈ-ബംഗളൂരു, ബംഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെ ആകെ എട്ട് സര്‍വീസുകള്‍ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. വൈകിട്ട് ചെന്നൈ സെൻട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ നാലുമണിയോടെ ബംഗളൂരുവിലെത്തും. അവിടെ നിന്ന് നാലരയ്ക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്ത് എത്തിച്ചേരുന്ന രീതിയിലാണ് ഇപ്പോള്‍ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

തിരിച്ചും ഇതേരീതിയിലായിരിക്കും സര്‍വീസ്.ദീപാവലിയോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ചാണ് തീരുമാനം. ദക്ഷിണ റെയില്‍വേയുടെ സ്പെയര്‍ റാക്കുകള്‍ ഉപയോഗിക്കാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Back to top button
error: