KeralaNEWS

കെ റയിൽ വേണമെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ് !

 കേരളത്തിന്റെ യാത്രയെ അതിവേഗത്തിലാക്കുന്ന ഒരു പദ്ധതിയായിരുന്നു കെ റെയിൽ.എന്നാൽ വികസനത്തിന് പകരം അവസരവാദ രാഷ്ട്രീയം കളിക്കുന്നവരെല്ലാം ചേർന്ന് അതിന് തടയിട്ടു.
നാലു മണിക്കൂർ കൊണ്ട് കാസർകോട് നിന്ന് തിരുവനന്തപുരത്തെത്താൻ ആർക്കാണിത്ര ധൃതി എന്ന് ചോദിച്ചവരെ വരെ നാം തിരഞ്ഞെടുത്ത് നിയമസഭയിലേക്കയച്ചു.

 ഇതിന്റെ പരിണിത ഫലമാണ് ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

Signature-ad

വന്ദേഭാരത് വരുന്നതോടെ ഇവിടെന്തോ മാറ്റം സംഭവിക്കുമെന്ന് കരുതിയവർ പോലും തിരിച്ച് ചിന്തിക്കാൻ തുടങ്ങി.കാല് കുത്താൻ ഇടമില്ലാതെയാണ് ഇന്ന് കേരളത്തിലെ ഓരോ ട്രെയിനുകളും ഓടുന്നത്.ദിവസത്തിനു ദിവസം ഇവിടുത്തെ ട്രെയിനുകളിലെ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച് എ.സി.കോച്ചുകളും ആക്കിക്കൊണ്ടിരിക്കുകയാണ്.വന്ദേഭാരത് വന്നതിന്റെ ഒരു ഗുണമാണിത്.രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി വന്ദേഭാരതിൽ കയറാൻ കേരളത്തിൽ ആളുണ്ടായപ്പോൾ ജനറൽ കോച്ചുകൾക്ക് പകരം മറ്റ് ട്രെയിനുകളിലും കൂടുതൽ എ.സി കോച്ചുകൾ വന്നുതുടങ്ങി.

ആവശ്യത്തിന് ട്രെയിൻ ഇല്ലാത്തതാണ് കേരളത്തിൽ വന്ദേഭാരതിന് ആള് കൂടാൻ കാരണമെന്ന കാര്യം ഇവിടെ എല്ലാവരും മറന്നുപോയി.ഇതിന് പിന്നാലെയാണ് വന്ദേഭാരതിന് കടന്നു പോകാൻ മറ്റ് ട്രെയിനുകൾ വഴിയിൽ മണിക്കൂറുകൾ പിടിച്ചിടുന്ന സംഭവം.ഇതാണ് വന്ദേഭാരത് വന്നതുകൊണ്ട് കേരളത്തിന് ലഭിച്ച രണ്ടാമത്തെ ഗുണം.വന്ദേഭാരതിനേക്കാളും നാലിരട്ടി സ്റ്റോപ്പുകളുള്ള ട്രെയിനുകൾ പോലും ഈ‌ ദൂരം ഓടിയെടുക്കുന്നത്  വന്ദേഭാരതിനേക്കാളും മിനിറ്റുകളുടെ വിത്യാസത്തിലാണെന്നുകൂടി  ഓർക്കുമ്പോളാണ് കാര്യങ്ങളുടെ കിടപ്പ് ഏകദേശം പിടികിട്ടുക.

ഇവിടെയാണ് കെ റയിലിന്റെ പ്രസക്തി.കെ റെയില്‍ യാഥാര്‍ഥ്യമാകുന്നതോടെ 39 ട്രെയിനുകളാണ് ദിവസവും സര്‍വീസ് നടത്തുക.20 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ ഉണ്ടാകും. 3.54 മണിക്കൂറില്‍ കാസര്‍കോട് തിരുവനന്തപുരം യാത്രയും സാധ്യമാകും.വന്ദേഭാരതിന്റെ പകുതിയോളം മാത്രമാണ് ടിക്കറ്റ് നിരക്കും.

ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും ഇതിനകം അതിവേഗ റെയില്‍ സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ഹൈസ്പീഡ് റെയില്‍ നിര്‍മാണം നടക്കുന്നുമുണ്ട്.പക്ഷെ കേരളത്തില്‍ ഇത് വേണ്ടാന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.അതിന് ചൂട്ട് പിടിച്ചുകൊടുക്കുന്ന കാഴ്ചയായിരുന്നു ബിജെപി സംസ്ഥാന ഘടകത്തിന്റേതും ഇവിടുത്തെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെയും ഭാഗത്ത് നിന്ന് ഉണ്ടായത്.

ചൈന – ആയിരത്തി ഇരുന്നൂറ്റി ഇരുപത്തി ഒമ്ബത് കിലോമീറ്റര്‍ – നാലു മണിക്കൂര്‍ – ഉയര്‍ന്ന സ്പീഡ് 350 km/h, – നിര്‍മ്മാണം കഴിഞ്ഞു, സര്‍വ്വീസ് തുടങ്ങി. ഇന്ത്യ – ഹൈ സ്പീഡ് റെയില്‍ 500 കിലോമീറ്റര്‍ – രണ്ടു മണിക്കൂര്‍, ഉയര്‍ന്ന സ്പീഡ് 350 km/h, നിര്‍മ്മാണം നടക്കുന്നു. കേരളം- 532 കിലോമീറ്റര്‍ – നാലു മണിക്കൂര്‍ – പ്ലാൻ കോള്‍ഡ് സ്റ്റോറേജില്‍!

കെ റെയില്‍ യാഥാര്‍ഥ്യമാകുന്നതോടെ 39 ട്രെയിനുകളാണ് ദിവസവും സര്‍വീസ് നടത്തുക. 3.54 മണിക്കൂറില്‍ കാസര്‍കോട് – തിരുവനന്തപുരം യാത്ര സാധ്യമാകും.ഇവിടെ ആര്‍ക്കാണിത്ര തിരക്കെന്ന് ചോദിക്കുന്നവർ വല്ലപ്പോഴും പരശുറാമിലോ,വേണാടിലോ ഒന്ന് സഞ്ചരിച്ച് നോക്കുക.

Back to top button
error: