ന്യൂഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെ പ്രഖ്യാപിച്ച അതിപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്- യൂറോപ്പ് സാമ്ബത്തിക ഇടനാഴി.വിപുലമായ റെയില്‍വേ ശൃംഖലയിലൂടെ മുഴുവൻ പ്രദേശത്തെയും ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ഇത്.
ചൈനയുടെ പദ്ധതിക്ക് ബദലായി പലരും കാണുന്ന ഐഎംഇഇസി, യുഎസ്, ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഫ്രാൻസ്, ജര്‍മ്മനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ജി20 ഉച്ചകോടിയില്‍ സംയുക്തമായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയെ ഗള്‍ഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴിയും ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴിയും ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി.
“ഇസ്രായേലിനുള്ള പ്രാദേശിക ഏകീകരണത്തിലേക്കും മൊത്തത്തിലുള്ള പ്രാദേശിക ഏകീകരണത്തിലേക്കും ഞങ്ങള്‍ നടത്തിയ പുരോഗതിയാണ് ഹമാസിന്റെ ആക്രമണത്തിന് പിന്നിൽ. എന്നാല്‍ ഞങ്ങള്‍ക്ക് ആ പ്രവൃത്തി ഉപേക്ഷിക്കാൻ കഴിയില്ല. “-ബൈഡൻ പറഞ്ഞു.