IndiaNEWS

ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി അജിത് –  ശാലിനി ദമ്ബതികളുടെ മകന്‍ 

ചെന്നൈ:ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി അജിത് –  ശാലിനി ദമ്ബതികളുടെ മകന്‍ ആദ്വിക്ക്.അജിത് പങ്ക് വച്ച ചിത്രങ്ങളില്‍ അമ്മ ശാലിനിയെയും കാണാം.

സ്‌പോര്‍ട്‌സ് പ്രേമിയായ, ഫുട്‌ബോളില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച താരപുത്രന്റെ ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്തു വൈറലാണ്.

ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലാണ് ആദ്വിക്കിന്റെ നേട്ടം. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും സ്വര്‍ണമെഡല്‍ നേടുകയും ചെയ്തിട്ടുണ്ട് ആദ്വിക്ക് പ്രതിനിധീകരിച്ച ടീം.

Signature-ad

 നീല ജേഴ്‌സി അണിഞ്ഞു കഴുത്തില്‍ തനിക്ക് ലഭിച്ച സ്വര്‍ണമെഡലുമായി നില്‍ക്കുന്ന ആദ്വിക്കിന്റെ ചിത്രം അജിത് ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. തികഞ്ഞൊരു ഫുട്‌ബോള്‍ പ്രേമിയായ ജൂനിയര്‍ അജിത്ത് നേരത്തെ ശാലിനിക്കൊപ്പം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ചെന്നൈയിന്‍ എഫ് സി യുടെ മത്സരം കാണാന്‍ എത്തിയ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.

Back to top button
error: