അസർബൈജാൻ തുർക്കി, ഇറാൻ എന്നീ മൂന്നു ഇസ്ലാമിക രാജ്യങ്ങളുടെ നടുക്കായാണ് അർമേനിയ എന്ന കൊച്ചു ക്രിസ്ത്യൻ രാജ്യം സ്ഥിതിചെയ്യുന്നത്.
അസർബൈജാനോട് ചേർന്ന് അർമേനിയയുടെ നഗോർനേ കൊറേബാക്ക് എന്ന ഒരു എൻക്ലേവ് ഉണ്ട്.പാലസ്തീനിലെ ഗാസാ മുനമ്പ് പോലെ ഒന്ന്.അർമേനിയൻ ക്രിസ്ത്യൻ ഭൂരിപക്ഷം ആയിരുന്നു അവിടെ ജീവിക്കുന്നവരിൽ ഭൂരിഭാഗവും.
റഷ്യയിലെ ബോൾഷേവിക് വിപ്ലവത്തിനു ശേഷം അർമേനിയക്കും അസർബൈജാനും ഇടയിലെ ഈ പ്രദേശം ഒരു സ്വയംഭരണ ഏരിയായി കാലങ്ങളോളം തുടർന്നു പോന്നു.
90 കളിൽ കമ്യൂണിസ്റ്റ് റഷ്യയുടെ തകർച്ച ആരംഭിച്ച സമയത്ത് നാഗോർന്ന കൊറോബാക്ക് അസർബൈജാനു നൽകാൻ സോവിയറ്റ് യൂണിയൻ തീരുമാനിച്ചു. എന്നാൽ പ്രദേശിക ഗവൺമെന്റ് അർമേനിയയുടെ ഭാഗമാകാൻ തീരുമാനിച്ചു വോട്ടുചെയ്തു ഭൂരിപക്ഷം നേടി.
ഇതിന്റെ ഭാഗമായി തുർക്കിഷ് അസൂരികളായ അസർബൈജാനി മുസ്ലിങ്ങളും അർമേനിയൻ ക്രിസ്ത്യൻസും തമ്മിൽ ആഭ്യന്തര കലഹം ആരംഭിച്ചു. 20000 നും 30000 ഇടയിൽ ആളുകൾ യുദ്ധത്തിൽ മരണമടഞ്ഞു.90 കളിൽ നടന്ന യുദ്ധങ്ങളിൽ അർമേനിയൻസ് വിജയം നേടുകയും നാഗോർനാ കാറോ ബാക്കിനെ അർമേനിയൻ ടെറിറ്ററി പോലെ നിലനിർത്തിപ്പോരുകയും ചെയ്തു.
എന്നാൽ 2020 നവംബറിൽ ആരംഭിച്ച അർമേനിയ – അസർബൈജാൻ യുദ്ധത്തിൽ ഈ പ്രദേശം അസർബൈജാൻ വെറും 6 ആഴ്ച കൊണ്ട് പിടിച്ചെടുത്തു. റഷ്യ ഓർത്തഡോക്സ് ക്രിസ്ത്യൻ നേഷൻ ആണെങ്കിലും അസർബൈജാന് അനുകൂലമായി ഈ പ്രദേശം അനക്സ് ചെയ്തു കൊടുക്കാൻ മുൻ കൈ എടുത്തു. തുർക്കിയും അസർബൈജാന്റെ പക്ഷത്തായിരുന്നു.
15 ലക്ഷം അർമേനിയൻസിനെ തുർക്കിക്കാർ കൂട്ടക്കൊല ചെയ്തത് തള്ളിപ്പറയാൻ കൂട്ടാക്കാത്ത റഷ്യയും കൂടി ചേർന്നതോടെ
ആയിരക്കണക്കിന് അർമേനിയൻ വംശജർ നാഗോർന കാറോബാക്കിൽ നിന്ന് സ്വന്തം വീടും സ്ഥലവും ഉപേക്ഷിച്ചു അർമേനിയയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
അഭയാർഥികളായി പോകുന്നതിനു മുന്നേ അവർ വളർത്തുന്ന കോഴികളെയും പശുക്കളെയും കുതിരകളെയും അവർ തന്നെ കൊന്നു. ഇനി ഒരിക്കലും തിരിച്ചു വരില്ല എന്നുറപ്പായും അറിയാവുന്നതു കൊണ്ട് ചിലർ താമസിച്ചിരുന്ന വീടുകൾ തീയിട്ട് കത്തിച്ചണ് പോയത്.
മൂന്നു വർഷം മുൻപ് നവംബറിൽ നടന്ന ഈ സംഭവം നമ്മൾ എത്ര പേർ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തു. എത്ര ആളുകളുടെ ജീവൻ പോയാലും നൈജീരിയയിൽഎത്ര പെൺകുട്ടികളെ ബൊക്കെ ഹാറം തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കിയാലും, അഫ്ഗാനിഥാനിൽ ഹാസാരെ മുസ്ളിം പെൺകുട്ടികളെ സ്കൂൾ വിട്ട സമയത്ത് ബോബ് വെച്ച് കൂട്ടക്കൊല നടത്തിയാലും നമുക്ക് വികാരം ഉണരില്ല.എന്നാൽ പലസ്തിനികൾക്ക് വേണ്ടി നാം ഇരവാദം മുഴക്കും.
ഇസ്രായേലിനെ വിമർശിക്കുന്ന ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും നിങ്ങൾക്ക് കാണാൻ സാധിക്കും. പക്ഷെ, ഹമാസ് ആക്രമണത്തെ അപലപിച്ച ഒരു മുസ്ലിമിനെയെങ്കിലും കാണിക്കാമോ? തീവ്രവാദം ആണെന്ന് അറിഞ്ഞു കൊണ്ടു തന്നെ അതിനെ സപ്പോർട്ട് ചെയ്യുന്നു,കാര്യം അറിയാതെ പ്രതികരിക്കുന്നവർ ഹമാസ് സ്ഥാപക നേതാവിന്റെ മകന്റെ ഈ വാക്കുകൾ കേൾക്കുക,’ഗാസയില്‍ കുട്ടികള്‍ക്ക് അഞ്ചു വയസ്സാകുമ്പോള്‍ മത പഠനം തുടങ്ങും; യഹൂദ വിരോധം, ക്രിസ്ത്യൻ വിരോധം അന്യമത വിരോധം കുത്തിവെക്കും; അവര്‍ പതിയെ ചാവേറുകളാവും; ലക്ഷ്യം ഇസ്ലാമിക രാജ്യമാണ്’.
പാലസ്തീനിൽ മരിക്കുന്ന കുഞ്ഞുങ്ങളെ ഓർത്തു മാത്രം കഥയും കവിതയും വിലാപകാവ്യവും എഴുതുന്നവർ ഇതൊക്കെ കൂടിയും ഒന്നറിയുന്നത് നന്നാണ്.കാരണം ലോകത്തുള്ള എല്ലാ മനുഷ്യരുടെയും ചോരയ്ക്ക് ഒറ്റനിറമാണ്.!
” 26/ 11″ എന്ന് ചരിത്രത്താളുകളില്‍ കുറിക്കപ്പെട്ട,മുംബൈ നഗരത്തെയും രാജ്യത്തെയും ഒരുപോലെ നടുക്കിയ ഭീകരാക്രമണം നടന്നത് 2008 നവംബര്‍ 26 ന് ആയിരുന്നു. ദക്ഷിണ മുംബൈയില്‍ നടന്ന ആക്രമണത്തില്‍ വിദേശികളടക്കം ഏകദേശം 166 പേര്‍ കൊല്ലപ്പെട്ടു.മുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ വിജയ് സലാസ്‌കര്‍, അശോക് കാംതെ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. താജ് ഹോട്ടലില്‍ നിന്ന് ഭീകരവാദികളെ തുരത്താനുള്ള ശ്രമത്തില്‍ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും വീരമൃത്യു വരിച്ചു. 31 ആളുകള്‍ ഹോട്ടലിനകത്ത് മാത്രം കൊല്ലപ്പെട്ടു. അതിഥികളും ആതിഥേയരും ഇതില്‍ ഉള്‍പ്പെടുന്നു.
15 വര്‍ഷം കഴിഞ്ഞ് 119 വര്‍ഷത്തെ പാരമ്പര്യമുള്ള ഹോട്ടലില്‍ ഇന്നും അന്നത്തെ ഭീകരാക്രമണത്തിന്റെ ചിഹ്നങ്ങള്‍ അവശേഷിക്കുന്നുണ്ട്.അജ്മല്‍ കസബ് എന്നയാളുടെ നേതൃത്വത്തിലുള്ള 10 പാക്കിസ്ഥാൻ ഭീകരരായിരുന്നു ആക്രമണത്തിന് പിന്നിൽ.
പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച ഭീകരര്‍ സമുദ്രമാര്‍ഗം എത്തി നടത്തിയ ആക്രമണത്ത തുടര്‍ന്ന് മൂന്ന് ദിവസത്തോളമാണ് രാജ്യം വിറങ്ങലിച്ചു നിന്നത്.ലഷ്‌കര്‍-ഇ-തൊയ്ബയായിരു ന്നു ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി.അന്ന് കൊല്ലപ്പെട്ട സ്വദേശിയും വിദേശിശിയുമടക്കം 166 പേരുടെയും ചോരയ്ക്ക് ഒരൊറ്റ നിറമായിരുന്നു – അജ്മൽ കസബിനെയും കൂട്ടാളികളേയും അതിന് പ്രേരിപ്പിച്ചത് ഇന്ത്യയോടുള്ള ജൻമനാ ലഭിക്കുന്ന ഒരൊറ്റ വികാരം മാത്രവുമായിരുന്നു.അതുതന്നെയാണ് പാലസ്തീനികൾക്ക് ഇസ്രായേലിനോടുള്ളതും!