KeralaNEWS

വി.എസ്. പുന്നപ്രവയലാര്‍ സമരനായകനല്ല: എം.എം.ലോറന്‍സ്

കൊച്ചി: വി.എസ്.അച്യുതാനന്ദന്‍ പുന്നപ്രവയലാര്‍ സമരനായകനല്ലെന്നു മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ്. ‘വിഎസിന്റെ കാലില്‍ പൊലീസ് ബയണറ്റിട്ടു കുത്തിയെന്നൊക്കെയാണു പറയുന്നത്. സമരകാലത്തു വിഎസ് തയ്യല്‍ത്തൊഴിലാളിയായിരുന്നു. സമരം നടക്കുന്നുവെന്നറിഞ്ഞു പിന്നീട് അദ്ദേഹം അങ്ങോട്ടെത്തുകയായിരുന്നു. വിഎസിന്റെ നൂറാം പിറന്നാളിന്റെ കാര്യമൊക്കെയറിഞ്ഞു. പക്ഷേ, ആളത്ര നല്ലതല്ല’ ലോറന്‍സ് പറഞ്ഞു.

കൊച്ചി കുമാരനാശാന്‍ നഗറിലെ വസതിയില്‍ തന്നെ കാണാന്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ലോറന്‍സ്. തോട്ടിത്തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനു സമരരംഗത്തേക്കിറങ്ങിയ ലോറന്‍സിനെക്കുറിച്ചു താന്‍ സമീപകാലത്തു രചിച്ച കവിത ചുള്ളിക്കാട് അദ്ദേഹത്തെ ചൊല്ലിക്കേള്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: