CrimeNEWS

ഗതാഗതക്കുരുക്കില്‍ ക്രമം തെറ്റിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറെ ഹെല്‍മറ്റിന് അടിച്ചു

തൃശൂര്‍: ഒല്ലൂരില്‍ നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് യുവാക്കള്‍. ഒല്ലൂര്‍ സെന്ററിലെ ഗതാഗതക്കുരുക്കില്‍ ബസ് ക്രമം തെറ്റിച്ചെന്നാരോപിച്ചായിരുന്നു യുവാക്കളുടെ മര്‍ദനം. തൊടുപുഴ സ്വദേശിയായ അബ്ദുള്‍ ഷുക്കൂറിനാണ് മര്‍ദനമേറ്റത്. മൂന്നംഗസംഘമാണ് ഡ്രൈവറെ മര്‍ദിച്ചത്.

ഒല്ലൂര്‍ ജങ്ഷനില്‍ സാധാരണയായി രാവിലെ സമയങ്ങളില്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ഈ സമയത്ത് എത്തിയ കെഎസ്ആര്‍ടിസി ബസ് ബ്ലോക്കില്‍ കിടക്കാതെ എല്ലാ വാഹനങ്ങളെയും ഓവര്‍ടേക്ക് ചെയ്ത് മുന്‍ഭാഗത്തേക്ക് എത്തി. ഇതിനിടെ എതിര്‍ഭാഗത്ത് കൂടി വന്ന ബൈക്ക് യാത്രികരായ യുവാക്കള്‍ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ ബൈക്ക് യാത്രികന്‍ കൈയിലുളള ഹെല്‍മറ്റ് കൊണ്ട് ഡ്രൈവറുടെ മുഖത്ത് അടിക്കുകയായിരുന്നു.

Signature-ad

സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് യാത്രികനായ ബിജിത്ത്, ലോറി ഡ്രൈവര്‍ മര്‍ഷൂദ്, ക്ലീനര്‍ മിന്നൈ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

 

Back to top button
error: