IndiaNEWS

കനേഡിയന്‍ പൗരത്വമെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 174 ശതമാനം വര്‍ധനവ്

ന്യൂഡൽഹി: കനേഡിയന്‍ പൗരത്വമെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 174 ശതമാനം വര്‍ധനവെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇകണോമിക് കോ-ഓപറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് (ഒ.ഇ.സി.ഡി) രാഷ്ട്രങ്ങളുടെ റിപ്പോര്‍ട്ട്.

വിദേശ രാജ്യങ്ങളിൽ പൗരത്വം എടുക്കുന്നവരുടെ എണ്ണത്തില്‍ ലോകത്തിൽ തന്നെ ഒന്നാം സ്ഥാനം ഇന്ത്യക്കാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

  ഒ.ഇ.സി.ഡി രാജ്യങ്ങളുടെ പൗരത്വം എടുക്കുന്നവരുടെ എണ്ണത്തില്‍ 2019 മുതല്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.2019ല്‍ 1,55,799 ലക്ഷം പേര്‍ സമ്ബന്ന രാജ്യങ്ങളുടെ പൗരത്വം എടുത്താണ് ഇന്ത്യ മുന്നിലെത്തിയത്.രണ്ടാം സ്ഥാനത്തുള്ള മെക്‌സിക്കോയുടെ നിന്ന് 1,28,826 പേരും മൂന്നാം സ്ഥാനത്തുള്ള സിറിയയില്‍ നിന്ന് 40,916 പേരും വിദേശ പൗരന്മാരായി.

Signature-ad

 2021ല്‍ 1,32,795 ഇന്ത്യക്കാര്‍ സമ്ബന്നരാജ്യങ്ങളുടെ പൗരത്വമെടുത്തപ്പോൾ  1,18,058 പേരുമായി മെക്‌സിക്കോയും 1,03,736 പേരുമായി സിറിയയും രണ്ടും മൂന്നും സ്ഥാനത്ത് തുടര്‍ന്നു. 57,000 ചൈനീസ് പൗരന്മാര്‍ സമ്ബന്ന രാജ്യങ്ങളുടെ പൗരത്വമെടുത്തിട്ടുണ്ട്.

സ്വന്തം രാജ്യം വിട്ട് ഇന്ത്യക്കാര്‍ പൗരത്വം തേടുന്ന രാജ്യങ്ങളില്‍ മൂന്നാമത്താണ് കാനഡ. ഒന്നാമത്തേത് അമേരിക്കയും രണ്ടാമത്തേത് ആസ്രേതലിയയുമാണ്.

Back to top button
error: