മാത്യു കുഴൽനാടന്റെ വാദങ്ങൾ പച്ചക്കള്ളമെന്ന് തെളിഞ്ഞു. കുഴൽനാടൻ ധനമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് മാധ്യമങ്ങൾക്കു ലഭിച്ചു. ധനവകുപ്പ് മാത്യു കുഴൽനാടന് കൃത്യമായ മറുപടി നൽകി. പരാതിയിൽ ആവശ്യപ്പെട്ടത് എക്‌സാലോജിക്കിന്റെ IGST വിവരം മാത്രമാണ്. വീണാ വിജയന്റെ വിവരങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.
സി എം ആർ എൽ ഇൻവോയ്‌സ് പ്രകാരം 2018 ജൂൺ 14നു ആണ് വീണ ആദ്യം നികുതി അടച്ചത്. 2018 ൽ അടച്ചത് 2017 ലെ നികുതി. 2018 ജൂൺ 30നു നികുതി അടച്ചു. 2018 ജൂലൈ 1നു വീണ്ടും നികുതി അടച്ചു.
ഇതിനിടെ മാത്യു കുഴൽനാടനെതിരെ രൂക്ഷവിമർശനവുമായി എ.കെ. ബാലൻ. മാസപ്പടി എന്ന് പറയാൻ തലയിൽ വെളിച്ചമുള്ളവർക്ക് കഴിയില്ലെന്ന് ബാലൻ പറഞ്ഞു.
രണ്ട് ആരോപണമാണ് മാത്യു കുഴൽനാടൻ ഉന്നയിച്ചിട്ടുള്ളത്. ജി.എസ്.ടി. കൊടുത്തിട്ടില്ല, സർവീസ് കൊടുക്കാതെ മാസപ്പടി വാങ്ങുന്നു എന്നിങ്ങനെയാണത്. ഇത് രണ്ടിനും പൊതുസമൂഹത്തിന് ബോധ്യപ്പെടാവുന്ന രൂപത്തിൽ നേരത്തെ തന്നെ മറുപടി നൽകിയതാണ്. വീണയോടും കുടുംബത്തോടും മാപ്പ് പറയുന്നതിന് പകരം വീണിടം വിദ്യയാക്കുകയാണ് കുഴൽനാടനെന്ന് ബലൻ പറഞ്ഞു.
മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളിലേക്ക് നിയമപരമായ നികുതി അടച്ചത് മാസപ്പടിയല്ലെന്ന് പറഞ്ഞ എ.കെ ബാലൻ, ഉത്തരവാദിത്വത്തോടെയാണ് കുഴൽനാടൻ ഇത് പറയുന്നതെങ്കിൽ അദ്ദേഹത്തിന് കോടതിയിൽ പോകാമെന്നും കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയ്ക്ക് മറുപടിയുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍:
‘നികുതി സംബന്ധിച്ച് സാധാരണ ഗതിയില്‍ ഏതെങ്കിലും സ്ഥാപനത്തിന്റെയോ അവരുടെ വ്യക്തിപരമായ കാര്യങ്ങളോ പുറത്തുപറയാറില്ല. അതാണ് നിയമപരമായ വശം. എം.എല്‍.എ എന്ന നിലയില്‍ ഒരു സ്ഥാപനത്തിന്റെ പേര് പറഞ്ഞ് അദ്ദേഹം എനിക്ക് ഒരു കത്ത് നല്‍കിയിരുന്നു. ആ സ്ഥാപനം ഐ.ജി.എസ്.ടി വഴി ടാക്‌സ് അടച്ചത് കേരളത്തിന് കിട്ടിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അതിനുള്ള മറുപടി വകുപ്പ് നല്‍കി. മറുപടി കിട്ടിക്കഴിഞ്ഞിട്ടും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കേണ്ട കാര്യമില്ല. ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് മറ്റൊരു കാര്യം പറഞ്ഞാല്‍ ആളുകള്‍ക്ക് മനസ്സിലാകും’
ബാലഗോപാല്‍ പറഞ്ഞു.
മാത്യു കുഴൽനാടന്റെ അപ്രസക്ത ആരോപണങ്ങൾക്ക് മറുപടിയുമായി സാമ്പത്തിക ശാസ്ത്ര വിദഗ്ദൻ കെ എൻ ഗംഗാധരൻ:
“l G ST എത്ര അടച്ചു എന്ന ചോദ്യം അനാവശ്യമാണ്. അടച്ചു എന്നാൽ 18 ശതമാനം എന്നാണ് അർത്ഥം എന്ന് ഒരു വക്കീലായ കുഴൽ നാടൻ അറിയണം. 18 ശതമാനം അടക്കേണ്ടിടത്ത് 10 ശതമാനം അടച്ചാൽ വകുപ്പ് സ്വീകരിക്കുകയില്ല എന്ന് ആർക്കാണ് അറിയാത്തത് ? IGST അടച്ചു എന്നു ധനകാര്യവകുപ്പ് വെളിപ്പെടുത്തിയതിനാൽ ധനകാര്യമന്ത്രി രാജി വെക്കണമെന്നാണു പുതിയ ആവശ്യം. തലക്കു വെളിവുള്ള ആരും ഇങ്ങനെ ആവശ്യപ്പെടില്ല. എന്തു സേവനമാണ് നൽകിയത് എന്ന ചോദ്യം അപ്രസക്തമാണ്. സേവനം ആവശ്യപ്പെടുന്നയാളും നൽകുന്നയാളും തമ്മിലെ കരാറാണത്. കരാറിന്റെ കാലാവധിക്കകം സേവനം ആവശ്യപ്പെട്ടില്ലെങ്കിലും കരാർ തുക നൽകണം. നികുതി അടച്ചിട്ടില്ല എന്ന മറുപടി പുറത്തു വരുമെന്നും അത് ആഘോഷമാക്കാമെന്നും കരുതി പടക്കം വാങ്ങി വച്ചിരുന്നതാണ് കുഴൽ നാടൻ .അതു നനഞ്ഞ പടക്കമായി പ്പോയല്ലൊ കുഴൽനാടാ …”