Fiction
നിരന്തരം തുഴഞ്ഞു കൊണ്ടിരുന്നാലേ ലക്ഷ്യസ്ഥാനത്തെത്തൂ
ഹൃദയത്തിനൊരു ഹിമകണം 4
കൊടുംകാട്ടിൽ ഒരാൾ അകപ്പെട്ടു. അയാൾക്ക് രക്ഷപ്പെടണം. എങ്ങനെ…? വഴി ഒരു നിശ്ചയവുമില്ല. വന്യമൃഗങ്ങളുടെ മുരൾച്ച ചുറ്റുമുണ്ട്. നിലവിളിക്കാൻ പോലും പറ്റില്ല. അയാൾക്ക് ദാഹിച്ചു. കുറെ നടന്ന് ഒരു കാട്ടുചോല കണ്ടു.
അപ്പോഴാണ് അയാൾക്ക് ബുദ്ധിയുദിച്ചത്. അയാൾ കാട്ടുചോലയെ പിന്തുടർന്നു. കാട്ടുചോല ഒരു നദിയുമായി സംഗമിച്ച് ഒഴുക്ക് തുടർന്നപ്പോൾ അയാളും ആ ഒഴുക്കിനൊപ്പം കല്ലുകളിൽ തട്ടിയും, പൊന്തക്കാട്ടിലിടിച്ചും, മുറിഞ്ഞും, ചതഞ്ഞും, യാത്ര തുടരുകയാണ്. ഒടുവിൽ ആ നദി അയാളുടെ ഗ്രാമത്തിലെത്തുകയാണ്.
തുഴയുക; തുഴഞ്ഞു കൊണ്ടേയിരിക്കുക. എന്നെങ്കിലും ലക്ഷ്യസ്ഥാനത്തെത്തുമെന്ന് തീർച്ച.
അവതാരക: ഷിബി സെബാസ്റ്റ്യൻ
സമ്പാദകൻ: സുനിൽ കെ ചെറിയാൻ