KeralaNEWS

ഇരുചക്ര വാഹനങ്ങളിൽ 9 മാസത്തിനും 4 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവർ ഇക്കാര്യം മറന്നുപോകരുത്! പുതിയ ചട്ടം ഓര്‍മിപ്പിച്ച് എംവിഡി

   തിരുവനന്തപുരം:  ഒന്‍പത് മാസത്തിനും നാലു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി 30 കിലോഗ്രാമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാര്‍നസ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.

അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങള്‍ ഏല്‍ക്കുക, കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ കുട്ടി വാഹനത്തില്‍ നിന്നും തെറിച്ചു പോകാതിരിക്കാന്‍ ഇത് സഹായകമാണെന്ന് ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളില്‍ എംവിഡി കേരള കുറിച്ചു.

ഒപ്പം ഈ കുട്ടികള്‍ ക്രാഷ് ഹെല്‍മറ്റോ ബൈസിക്കിള്‍ ഹെല്‍മെറ്റോ ധരിച്ചിരിക്കണം. നാലു വയസ് വരെ പ്രായമായ കുട്ടികള്‍ ഇരുചക്രവാഹനത്തില്‍ ഉണ്ടെങ്കില്‍ വാഹനത്തിന്റെ വേഗം മണിക്കൂറില്‍ 40 കി.മി സ്പീഡില്‍ കൂടാന്‍ പാടില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന ഈ ചട്ടം ഈ വര്‍ഷം ഫെബ്രുവരി 15 മുതല്‍ നടപ്പിലായതായും അധികൃതര്‍ വ്യക്തമാക്കി

Back to top button
error: