NEWSSports

നിർഭാഗ്യമേ നിന്റെ പേരോ കേരള ബ്ലാസ്റ്റേഴ്സ്; നോർത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ സമനില

കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരേ ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് 1-1 സമനില.ആർത്തിരമ്പിയ ഗാലറിയെ നിരാശപ്പെടുത്തുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം.

12-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ നെസ്റ്റര്‍ അല്‍ബിയാച്ച്‌ ബ്ലാസ്റ്റേഴ്സ് വല കുലുക്കി.രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡാനിഷ് ഫറൂഖ് (49′) നേടിയ ഹെഡര്‍ ഗോളില്‍ മഞ്ഞപ്പട സമനില പിടിക്കുകയായിരുന്നു.

മുംബൈയ്‌ക്കെതിരെയുള്ള അവസാനമത്സരത്തിലുണ്ടായ സംഭവവികാസങ്ങളുടെ പേരില്‍ വിലക്ക് നേരിടുന്ന മിലോസ് ഡ്രിന്‍സിച്ച്‌, പ്രബീര്‍ ദാസ് എന്നിവരില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഇറങ്ങിയത്.

അതേസമയം മലയാളിതാരം എം.എസ്. ജിതിന് സ്വന്തംനാട്ടില്‍ കളിക്കാന്‍ നോര്‍ത്ത് ഈസ്റ്റ് അവസരം നല്‍കി.ഒഡീഷയ്ക്കെതിരേ 27നാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അടുത്ത മത്സരം.

Back to top button
error: