ഭാഗ്യം അങ്ങനെയാണ്.. ചിലര്‍ വലിച്ചെറിഞ്ഞാലും വേണ്ടെന്നുവെച്ചാലും ഭാഗ്യം നിങ്ങളെ തേടിവരും. സമ്മാനമില്ലെന്ന് കരുതി വീട്ടിലെ ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒരു കോടി രൂപ.
ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി ടിക്കറ്റാണ് സമ്മാനമില്ലെന്ന് കരുതി ചവറ്റുകുട്ടയിലേക്ക് മൂലവട്ടം ചെറുവീട്ടില്‍ വടക്കേതില്‍ സി.കെ.സുനില്‍കുമാര്‍ വലിച്ചെറിഞ്ഞത്.സംശയം തോന്നി വീണ്ടും ഫലം നോക്കിയപ്പോഴാണ് ചുരുട്ടിക്കളഞ്ഞത് മഹാ ഭാഗ്യമാണെന്ന് പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാൻഡിലെ ഈ ഓട്ടോഡ്രൈവര്‍ക്ക് മനസ്സിലായത്.
വീട് പണയം വച്ചെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കുമ്ബോഴാണ് സുനില്‍കുമാറിനെ ഭാഗ്യദേവത തുണച്ചത്. അമ്മ സരസമ്മയും ഭാര്യ ബിന്ദുവും മകള്‍ സ്നേഹയും മരുമകൻ ജെനിഫും ഒപ്പം ലോട്ടറി അടിച്ച സന്തോഷത്തിലാണ് സുനില്‍കുമാര്‍.