LIFEMovie

‘ആര്‍ഡിഎക്സി’ന് ശേഷം ഷെയ്ന്‍ നിഗം കാക്കിയണിഞ്ഞ് സണ്ണി വെയ്‍നിനൊപ്പം; ‘വേല’ നവംബർ 10ന് തിയറ്ററുകളിൽ

ഷെയിൻ നിഗവും സണ്ണി വെയ്‌നും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനത്തിലൂടെ തിയേറ്ററിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ എത്തുന്ന ചിത്രമാണ് വേല. ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. ചിത്രത്തിന്റെ തിരക്കഥ എം സജാസ് ആണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം കേരളത്തിൽ നവംബർ 10ന് തിയറ്ററുകളിലേക്കെത്തുന്നു.

ആർഡിഎക്സിന്റെ വൻ വിജയത്തിന് ശേഷം സംഗീത സംവിധായകൻ സാം സി എസ് ഒരുക്കുന്ന മനോഹര ഗാനങ്ങളും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനും പാതകൾ എന്ന ലിറിക്‌ വിഡിയോയ്ക്കും ഗംഭീര പ്രേക്ഷകാഭിപ്രായങ്ങൾ ലഭിച്ചിരുന്നു. ഒപ്പം യുട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ എത്തുകയും ചെയ്തു. പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷെയിൻ നിഗം ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയും മല്ലികാർജുനൻ എന്ന പോലീസ് കഥാപാത്രത്തെ സണ്ണി വെയ്‌നും അവതരിപ്പിക്കുന്നു. സിദ്ധാർഥ് ഭരതൻ ചിത്രത്തിൽ മറ്റൊരു ശ്രേദ്ധേയ പോലീസ് കഥാപാത്രമായെത്തുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം സജാസും നിർവഹിച്ചിരിക്കുന്നു. അതിഥി ബാലൻ പ്രധാന കഥാപാത്രമായെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

Signature-ad

വേലയുടെ അണിയറപ്രവർത്തകർ ഇവരാണ്. ചിത്രസംയോജനം മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ ലിബർ ഡേഡ് ഫിലിംസ്, മ്യൂസിക് സാം സി എസ്, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ, ഫൈനൽ മിക്സിങ് എം ആർ രാജാകൃഷ്ണൻ, കലാസംവിധാനം ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി കുമാർ ശാന്തി, ഫിനാൻസ് കൺട്രോളർ അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ, ലിജു നടേരി, പ്രൊഡക്ഷൻ മാനേജർ മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്‌റ്റേർസ് തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ് ,മേക്കപ്പ് അമൽ ചന്ദ്രൻ, സംഘട്ടനം പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് ടൂണി ജോൺ, സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി ഓൾഡ് മംഗ്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പി ആർ ഒ പ്രതീഷ് ശേഖർ.

Back to top button
error: