KeralaNEWS

എഐ ക്യാമറ ഫൈനുകളും മറ്റ് ഇ ചെല്ലാനുകളും അടയ്ക്കാൻ ഉദ്ദേശമുണ്ടോ ? എങ്കിൽ ഇവിടെ കമോൺ, കാര്യങ്ങൾ വ്യക്തമായി വിവരിച്ച് എംവിഡി

തിരുവനന്തപുരം: എഐ ക്യാമറ മുഖാന്തിരം ലഭിച്ച ഫൈനുകളും മറ്റ് ഇ ചെല്ലാനുകളും മൊബൈൽ ഫോൺ ഉപയോഗിച്ച് എങ്ങനെ അടയ്ക്കുമെന്ന് വിവരിച്ച് മോട്ടോർ വാഹനവകുപ്പ്. എം പരിവാഹൻ ആപ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചലാനുകൾ അടയ്ക്കാമെന്നാണ് എംവിഡി പറയുന്നത്. ഡെബിറ്റ്, ക്രെഡിറ്റ്, യുപിഐ മാർഗങ്ങളിലൂടെ ചലാനുകൾ അടയ്ക്കാമെന്ന് എംവിഡി അറിയിച്ചു.

Signature-ad

എംവിഡി കുറിപ്പ്: ആദ്യമായി നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന എം പരിവാഹൻ ആപ്പ് തുറക്കുക. അതിലെ ‘ട്രാൻസ്‌പോർട്ട് സർവീസസ്’ എന്ന ബട്ടൺ അമർത്തുക. തുടർന്ന് ‘ചെലാൻ റിലേറ്റഡ് സർവീസസ്’ എന്ന വരിയിലെ ‘വ്യൂ മോർ’ എന്ന ബട്ടൺ അമർത്തുക. പിന്നീട് ‘പേമെന്റ്’ എന്ന ബട്ടൺ അമർത്തുക. അതിനുശേഷം ‘പേ യുവർ ചെല്ലാൻ’ എന്ന ബട്ടൺ അമർത്തുക. ഇവിടെ ചെല്ലാൻ നമ്പറോ / വാഹന നമ്പറോ / ഡ്രൈവിംഗ് ലൈസൻസ് നമ്പറോ നൽകാവുന്നതാണ്. അതിനുശേഷം ‘ഗെറ്റ് ഡീറ്റെയിൽസ്’ എന്ന ബാർ അമർത്തുക. നമ്മുടെ വാഹനത്തിന്റെ ചെല്ലാനുകൾ സംബന്ധിച്ച എല്ലാ വിവരവും ഇവിടെ കാണാം. അതിൽ ‘പെന്റിങ്ങ് ‘ എന്ന ബട്ടൺ അമർത്തുക. ഇവിടെ ചെല്ലാൻ നമുക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ‘ഡൗൺലോഡ് ചെല്ലാൻ’ എന്ന ബാർ അമർത്തിയാൽ പിഡിഎഫ് ആയി ചെല്ലാൻ ഡൗൺലോഡ് ചെയ്‌തെടുക്കാം.

പിഴ അടക്കുന്നതിനായി ‘പേ നൗ’ എന്ന ബാർ അമർത്തുക. ‘ഇ ട്രഷറി’ തിരഞ്ഞെടുത്തു ‘കണ്ടിന്യൂ’ ബട്ടൻ അമർത്തുക. ഇവിടെ ക്രെഡിറ്റ് കാർഡോ / ഡെബിറ്റ് കാർഡോ / നെറ്റ് ബാങ്കിങ്ങോ /യുപിഐ പേമെന്റ് മുഖാന്തിരമോ പിഴ ഒടുക്കാവുന്നതാണ്. UPI ഗൂഗിൾ പേ ഉപയോഗിച്ചാണ് പിഴ അടക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ യുപിഐ എന്ന ബട്ടൺ അമർത്തുക. കാർഡോ നെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാനുള്ള സംവിധാനം കൂടി ഉണ്ട്. ഗൂഗിൾ പേ വഴി പിഴ ഒടുക്കിയതിനു ശേഷം ‘പ്രസ്സ് ഒക്കെ ടു പ്രൊസീഡ് ‘ എന്ന ബാർ അമർത്തുക. ട്രാൻസാക്ഷൻ വിജയകരമായി പൂർത്തിയായതിനുശേഷം ‘പ്രിന്റ് റെസിപ്റ്റ് ‘ എന്ന ബാർ അമർത്തി റസീറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Back to top button
error: