NEWSWorld

ഗാസയില്‍ കയറിയാല്‍ തിരിച്ചടിക്കും: ഇറാൻ

ടെഹറാൻ: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നതിനിടെ മുന്നറിയിപ്പുമായി ഇറാൻ. ഗാസയില്‍ കരയുദ്ധം നടത്താൻ ഇസ്രായേലിനെ അനുവദിക്കാനാവില്ലെന്നും അങ്ങനെ ചെയ്താല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊള്ളാഹിയാൻ പറഞ്ഞു.

ഗാസയിലെ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍, ലോകമെമ്ബാടുമുള്ള മുസ്ലീങ്ങളെയും ഇറാന്റെ പ്രതിരോധ സേനയെയും ആര്‍ക്കും തടയാൻ കഴിയില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയും വ്യക്തമാക്കി.

പലസ്തീൻ ഹമാസ് പോരാളികള്‍ ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ രാജ്യത്തിന് പങ്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.എന്നാല്‍ ഹമാസ് ആക്രമണത്തില്‍ ഇസ്രയേലിന് ഉണ്ടായ നാശനഷ്ടങ്ങളെയും സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പരാജയത്തെയും അദ്ദേഹം അഭിനന്ദിച്ചു.

Signature-ad

അതേസമയം, ഹമാസിന്റെ ഈ വിജയകരമായ നടപടികള്‍ തീര്‍ച്ചയായും ഇസ്രായേലികളുടെ പതനത്തിന് ആക്കം കൂട്ടുമെന്നും ഉടൻ തന്നെ അവരുടെ നാശത്തിലേക്ക് നയിക്കുമെന്നും ഖമേനിയുടെ ഉന്നത ഉപദേഷ്ടാവ് അലി അക്ബര്‍ വെലായത്തി പ്രസ്താവനയില്‍ പറഞ്ഞു.

Back to top button
error: