Local

സോളർ കേസിലെ വിവാദ നായകൻ ബിജു രാധാകൃഷ്ണന്റെ മകൻ അച്ചു വീട്ടിൽ മരിച്ച നിലയിൽ

   സോളർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയമകൻ വീടിനുള്ളിൽ മരിച്ച നിലയിൽ. കരുനാഗപ്പള്ളി അമൃത സർവകലാശാലയിൽ ബിസിഎ രണ്ടാം വർഷ വിദ്യാർഥിയായ യദു പരമേശ്വരൻ (അച്ചു–19) ആണു മരിച്ചത്. മുത്തച്ഛൻ കെ.പരമേശ്വരൻപിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോമ്പൗണ്ടിൽ ശ്രീലതിയിൽ ആയിരുന്നു താമസം. സംസ്കാരം ഇന്ന്. സഹോദരൻ: ഹരി പരമേശ്വരൻ. കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു.

യദുവിന്റെ അമ്മ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. രശ്മി മരിച്ച കേസിൽ ബിജു രാധാകൃഷ്ണനെ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ചു എങ്കിലും ഹൈക്കോടതി പിന്നീട് വിട്ടയച്ചു.

Back to top button
error: