KeralaNEWS

ഒരു കോടിയുടെ മാനനഷ്ടക്കേസ്; അലന്‍സിയറിനെതിരേ നമ്പൂതിരിയുടെ മകന്‍

കൊച്ചി: ഒരുകോടിരൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് നടന്‍ അലന്‍സിയറിനെതിരേ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ ദേവന്റെ വക്കീല്‍നോട്ടീസ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയിലെ വിവാദപ്രസംഗത്തിനുശേഷം നല്‍കിയ അഭിമുഖത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ അലന്‍സിയര്‍ അപമാനിച്ചെന്നാണ് പരാതി.

പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നുമായിരുന്നു അലന്‍സിയര്‍ ചലച്ചിത്ര പുരസ്‌കാരദാനവേദിയിലെ പ്രസംഗത്തില്‍ പറഞ്ഞത്. പുരസ്‌കാരം സ്വീകരിച്ചശേഷം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലും അലന്‍സിയര്‍ ‘പെണ്‍പ്രതിമ’യ്‌ക്കെതിരേ പരാമര്‍ശം നടത്തി.

Signature-ad

പുരസ്‌കാരത്തിനൊപ്പം നല്‍കുന്ന ശില്പം ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്തതല്ല. എന്നാല്‍, അഭിമുഖത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചെന്ന് കലാസംവിധായകന്‍കൂടിയായ ദേവന്‍ പറയുന്നു.

Back to top button
error: