തിരുവനന്തപുരം: സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന ആരോപണവുമായി 2018 ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍. പി.യു ചിത്ര, വി കെ വിസ്മയ എന്നിവരാണ് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ലെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരില്‍ നിന്നും വേണ്ട പ്രോത്സാഹനം ലഭിക്കാത്തത് കൊണ്ട് കൂടുതല്‍ താരങ്ങള്‍ കേരളം വിട്ടു പോവുകയാണെന്ന് ഇവര്‍ പറയുന്നു. അഞ്ചുവര്‍ഷം പിന്നിട്ടിട്ടും ജോലി ലഭിച്ചില്ല. ഒപ്പം മത്സരിച്ച ഇതര സംസ്ഥാനത്തെ മത്സരരാര്‍ഥികള്‍ക്ക് നല്ല ജോലി ലഭിച്ചപ്പോള്‍ തങ്ങള്‍ക്ക് മാത്രം എന്തുകൊണ്ട് ഇല്ല എന്ന ചോദ്യമാണ് താരങ്ങളുടേത്.
സര്‍ക്കാരിന്റെ അവഗണന മൂലം പല താരങ്ങളും കേരളം വിടാന്‍ ഒരുങ്ങുകയാണ്. ഈ അവസ്ഥ തുറന്നാല്‍ ഇത് കേരളത്തിന്റെ കായിക മേഖലയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് പിയു ചിത്ര പറയുന്നു.
നിലവില്‍ സ്വന്തം നിലയ്ക്ക് റെയില്‍വേയിലും ബാങ്കിലും എല്ലാം ജോലി നേടിയിരിക്കുകയാണ് താരങ്ങള്‍. അപ്പോഴും ഉയര്‍ന്ന പോസ്റ്റുകളില്‍ ജോലി നല്‍കാം എന്ന സര്‍ക്കാര്‍ വാഗ്ദാനം, വാഗ്ദാനം മാത്രമായി നില്‍ക്കുകയാണ്.