KeralaNEWS

കൊച്ചി മെട്രോയുടെ വരുമാനം 42% വര്‍ധിച്ച്‌ 201 കോടി രൂപയായി

കൊച്ചി: 2023 സാമ്ബത്തിക വര്‍ഷത്തില്‍ കെ.എം.ആര്‍.എല്ലിന്റെ മൊത്തം വരുമാനം 42% വര്‍ധിച്ച്‌ 201 കോടി രൂപയായി.പലിശയ്ക്കും ഡിപ്രിസിയേഷനും മുമ്ബുള്ള ലാഭം 24 കോടിയില്‍ നിന്ന് 72 കോടിയായി വര്‍ധിച്ചെങ്കിലും വായ്പകളുടെ പലിശച്ചെലവും ഡിപ്രിസിയേഷനും മൂലം നഷ്ടം നിലവിൽ 335 കോടി രൂപയാണ്.

മുന്‍ സാമ്ബത്തിക വര്‍ഷം കെ.എം.ആര്‍.എല്ലിന്റെ നഷ്ടം 339.55 കോടി രൂപയായിരുന്നു. അവലോകന കാലയളവില്‍ കെ.എം.ആര്‍.എല്ലിന് 4.21 കോടി രൂപയുടെ നഷ്ടം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

റിപ്പോര്‍ട്ട് പ്രകാരം 2022-23 കാലയളവില്‍ മെട്രോയുടെ യാത്രക്കാരുടെ എണ്ണം 2.48 കോടിയാണ്. ടിക്കറ്റ് വരുമാനം 75.48 കോടി രൂപയും. 2021-22ല്‍ യാത്രക്കാരുടെ എണ്ണം 96.94 ലക്ഷവും ടിക്കറ്റ് വരുമാനം 30.78 കോടി രൂപയുമായിരുന്നു.

Signature-ad

കൊച്ചി മെട്രോയുടെ നോണ്‍-ഫെയര്‍ ബോക്സ് വരുമാനം 2021-22ലെ 32 കോടി രൂപയില്‍ നിന്ന് 2022-23ല്‍ 43 കോടി രൂപയായി വര്‍ധിച്ചു. ഓഫീസ് സ്പേസ്, റീട്ടെയില്‍ ഷോപ്പ് എന്നിടിങ്ങില്‍ നിന്ന് ലഭിക്കുന്ന വാടക, പരസ്യ വരുമാനം മുതലായവയില്‍ നിന്നുള്ള വരുമാനമാണ് നോണ്‍-ഫെയര്‍ ബോക്സ് വരുമാനം.

ഈ കാലയളവില്‍ വായ്പകളുടെ പലിശ ചെലവ് 222 കോടി രൂപ (മുന്‍ വര്‍ഷം 189 കോടി) ആയിരുന്നു, ഡിപ്രിസിയേഷന്‍ 185 കോടി രൂപയായിരുന്നു. ഒരു കമ്ബനി അതിന്റെ ആസ്തികള്‍ ഉപയോഗിക്കുമ്ബോള്‍ മൂല്യത്തില്‍ ക്രമാനുഗതമായി ഉണ്ടാകുന്ന ഇടിവാണ് ഡിപ്രിസിയേഷന്‍.

പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള മെട്രോ പാതയുടെ ഫേസ് 1-എ എക്സ്റ്റന്‍ഷന്‍ ലൈനും ഇത്തവണ കെ.എം.ആര്‍.എല്ലിനെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിച്ചു.

Back to top button
error: