NEWSSocial Media
mythenOctober 14, 2023
ഈജിപ്‌ത്- ലിബിയ അതിര്‍ത്തിയിലെ സംഭവം ഗാസയിലേതെന്ന് പ്രചരിപ്പിച്ച് മുസ്ലിം പ്രൊഫൈലുകൾ

ഗാസ: ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം ശക്തമായി തുടരവെ വെള്ളവും ഭക്ഷണവുമില്ലാതെ ഗാസയിലെ ജനങ്ങള്‍ വീര്‍പ്പുമുട്ടുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.ഇതിനിടെ വ്യാജ വീഡിയോകളുമായി കളം നിറയുകയാണ് ഒരുകൂട്ടം പ്രൊഫൈലുകൾ.
ഗാസയിലേക്കുള്ള വെള്ളവും വൈദ്യുതിയും അടക്കമുള്ള അടിസ്ഥാന സൗകര്യ വിതരണം ഇസ്രയേല്‍ ഹമാസിന്‍റെ ആക്രമണത്തിന് പിന്നാലെ നിര്‍ത്തിവച്ചിരുന്നു. ഇതിനിടെയാണ് വ്യാജവീഡിയോകളുമായി ഒരുകൂട്ടർ രംഗത്തെത്തിയിരിക്കുന്നത്.
ഇത്തരത്തിലൊരു വീഡിയോ ആണ് ഗാസയുമായി അതിര്‍ത്തി പങ്കിടുന്ന ഈജിപ്‌തിലെ ജനങ്ങള്‍ അവിടേക്ക് ഭക്ഷണസാധനങ്ങള്‍ ചുമടായി എത്തിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്നത്.ഈജിപ്‌തിലെ സാധാരണക്കാരായ ജനങ്ങള്‍ അതിര്‍ത്തി കടന്ന് വെള്ളവും ഭക്ഷണസാമഗ്രികളും പലസ്‌തീന് എത്തിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ സാമൂഹ്യമാധ്യമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
ഇമ്രാന്‍ ഹമീദ് ഷെയ്‌ഖ് എന്ന യൂസഫാണ് വീഡിയോ 2023 ഒക്ടോബര്‍ 13-ാം തിയതി ട്വീറ്റ് ചെയ്‌തത്. ഈ വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നൂറുകണക്കിനാളുകള്‍ തുറസായ സ്ഥലത്തുകൂടെ വലിയ ചാക്കുകെട്ടുകള്‍ ചുമലിലേറ്റി നടന്ന് നീങ്ങുന്നതാണ് ദൃശ്യത്തില്‍ ഉള്ളത്.
ഈ വീഡിയോ നിലവിലെ ഹമാസ്- ഇസ്രയേല്‍ പ്രശ്‌നം തുടങ്ങുന്നതിന് ഒരു മാസം മുമ്ബേ ട്വിറ്ററില്‍ പ്രചരിച്ചിരുന്നതാണ് എന്നതാണ് വസ്തുത..ഈ വീഡിയോകളുടെ തലക്കെട്ടുകളില്‍ പറയുന്നത് ഇത് ഈജിപ്‌ത്- ലിബിയ അതിര്‍ത്തിയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് എന്നാണ്.
ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് നിലവിലെ ഇസ്രയേല്‍- ഹമാസ് സംഘര്‍ഷങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നർത്ഥം!. ഗാസയിലെ ജനങ്ങള്‍ക്ക് ഈജിപ്‌തില്‍ നിന്ന് വെള്ളവും ഭക്ഷണവും എത്തിക്കുന്ന ദൃശ്യങ്ങളല്ല ഇത്. പ്രചരിക്കുന്ന വീഡിയോ ലിബിയ- ഈജിപ്‌ത് അതിര്‍ത്തിയില്‍ നിന്നുള്ളതാണ്.






