ജറുസലെം: ഗാസയിലെ 50,000 ഓളം ഗര്‍ഭിണികള്‍ അവശ്യ സേവനങ്ങള്‍ ലഭിക്കാതെ നരകിക്കുകയാണെന്ന് യു.എന്‍. ഇതുവരെ 11 ആരോഗ്യപ്രവര്‍ത്തകരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇതോടെ പുതിയ സംഘര്‍ഷത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1537 ആയി. ഇതില്‍ 500 പേര് കുട്ടികളാണ്. ആരോഗ്യ പ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ചു ഇസ്രായേല്‍ കൊല്ലുന്ന അവസ്ഥയാണ് നിലവിലുള്ളത് ഹമാസ് ആരോപിക്കുന്നു. 30 ലധികം ആരോഗ്യ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ബോംബിട്ട് നശിപ്പിക്കുകയും 10 നഴ്സുമാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് ആശുപത്രിയിലേക്കെങ്കിലും വൈദ്യുതി എത്തിക്കണമെന്നാണ് റെഡ് ക്രോസ് ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ചെയ്തില്ലായെങ്കില്‍ ആശുപത്രികള്‍ കൂട്ട മോര്‍ച്ചറിയാകുമെന്നാണ് റെഡ് ക്രോസ് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍, ഹമാസ് തടവിലാക്കിയ ബന്ദികളെ വിട്ടയ്ക്കാതെ ആശുപത്രിയിലേക്ക് പോലും വൈദ്യുതി എത്തിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇസ്രായേലുള്ളത്.
ഈജിപ്ത് വഴി അതിര്‍ത്തി തുറന്ന് സഹായമെത്തിക്കാനുള്ള നീക്കവും നിലവിലെ ഉപരോധം കാരണം സാധിക്കില്ലെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ എത്തുന്നുണ്ട്. യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ് ഇസ്രായേലിലെത്തും. നേരത്തെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി അന്റണി ബ്ലിങ്കന്‍ ഇസ്രായേലിലെത്തിയിരുന്നു.
അതേസമയം, ഗാസയില്‍ ആക്രമണം തുടര്‍ന്നാല്‍ പുതിയ യുദ്ധമുന്നണി ഉണ്ടാക്കുമെന്ന ഭീഷണിയുമായി ഇറാന് രംഗത്തെത്തി. ഇറാനാണിപ്പോള്‍ ഗാസയ്ക്കും പലസ്തീനും അനുകൂലമായി നിലപാടെടുക്കുന്നത്. അമേരിക്ക നേരിട്ട് ഇടപെട്ട് ഇറാനെ ഒതുക്കണമെന്ന ഇസ്രായേല്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ അമേരിക്കനുകൂലമായി അറബ് രാജ്യങ്ങള്‍ നില്‍ക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. ആന്റണി ബ്ലിങ്കണ് ഇന്ന് ഫലസതീന് പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടികാഴ്ച്ച നടത്തും. ഇതിന് പുറമെ ഈജിപ്ത്, സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളും ആന്റണി ബ്ലിങ്കണ് സന്ദര്‍ശിക്കും.