തിരുവല്ല: ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലാണ് ഗാസയെന്നും, അവിടെ ഒരു ജനവിഭാഗത്തെ അടിമത്വത്തിന്റേയും വംശവെറിയുടേയും പേരില്‍ അടിച്ചമര്‍ത്തുകയാണെന്നും, താന്‍ ഫലസ്തീന്‍ ജനതക്ക് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.
ലോകത്തെ മിക്ക സാമ്ബത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങളും ഫലസ്തീന്‍ അധിനിവേശവുമായി ബന്ധപ്പെട്ടാണെന്ന് പ്രസ്താവിച്ച അദേഹം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നത് വരെ ലോകത്ത് ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
നമ്മുടെ രാജ്യം പോലും എത്ര പെട്ടെന്നാണ് തങ്ങളുടെ വിദേശനയം ഇസ്രായേലിന് അനുകൂലമാക്കി മാറ്റിയതെന്ന് ചോദിച്ച അദ്ദേഹം, രാജ്യത്ത് ഫാസിസം സാംസ്‌കാരിക ദേശീയതയുടെ മറവു പറ്റി അരങ്ങു തകര്‍ക്കുകയാണെന്നും പറഞ്ഞു.