KeralaNEWS

കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി; കേരളത്തിൽ വീണ്ടും ശക്തമായ മഴ സാഹചര്യം

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ സാഹചര്യം.കര്‍ണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തിലെ മഴ സാഹചര്യം ഒറ്റയടിക്ക് മാറ്റിയത്.

ഇതേത്തുടര്‍ന്ന് 3 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് ഇന്നലെ ഉച്ചയ്ക്ക് ശേഷം 10 ജില്ലകളിലേക്ക് നീട്ടുകയും ചെയ്തു.ഏങ്കിലും മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാകും  വ്യാപക മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ പ്രവചനം.

 പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ്  യെല്ലോ അലര്‍ട്ട് തുടരുന്നത്.കഴിഞ്ഞ രണ്ടു ദിവസമായി  സംസ്ഥാനത്തെ തീരമേഖലകളിലും മലയോര മേഖലകളിലുമടക്കം ശക്തമായ മഴ ലഭിക്കുന്നുണ്ട്.

Signature-ad

പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഇവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Back to top button
error: