IndiaNEWS

ബന്ധുവിനെയും ഭര്‍ത്താവിനെയും മക്കളുടെ മുന്നില്‍ കൊലപ്പെടുത്തി; ഹമാസ് പൈശാചികത വിവരിച്ച് ‘നാഗിന്‍’ താരം

മുംബൈ: തന്റെ ബന്ധുവിനെയും ഭര്‍ത്താവിനെയും മക്കളുടെ മുന്നില്‍ വച്ച് ഹമാസ് ഭീകരര്‍ കൊലപ്പെടുത്തിയെന്ന് ഇന്ത്യന്‍ സീരിയല്‍ താരം മധുര നായിക്. ‘നാഗിന്‍’ എന്ന ടെലിവിഷന്‍ പരമ്പയിലെ നടിയായ മധുര നായിക്, ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബന്ധുവിന്റെയും കുടുംബത്തിന്റെയും ചിത്രവും അവര്‍ പങ്കുവച്ചു. ഇന്ത്യന്‍ വംശജയായ ജൂതയാണ് മധുര.

”എന്റെ കുടുംബം നേരിടുന്ന സങ്കടവും വികാരങ്ങളും വാക്കുകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇസ്രയേല്‍ വേദനയിലാണ്. ഹമാസിന്റെ രോഷത്തില്‍ തെരുവുകള്‍ തീയില്‍ കത്തുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും ദുര്‍ബലരുമായവരെ ലക്ഷ്യം വയ്ക്കുന്നു” -അവര്‍ പറഞ്ഞു.

Signature-ad

ബന്ധുവിന്റെയും കുടുംബത്തിന്റെയും ചിത്രം പങ്കുവച്ചതിനു ശേഷം സമൂഹമാധ്യമത്തില്‍ തനിക്കെതിരെ ട്രോളുകളുണ്ടായതായും അവര്‍ പറഞ്ഞു. ”പലസ്തീന്‍ അനുകൂല അജന്‍ഡ എത്ര ആഴത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇത് കാണിക്കുന്നു. ജൂതയായതിന്റെ പേരില്‍ എന്നെ ലക്ഷ്യം വച്ചു. ഞാന്‍ അപമാനിക്കപ്പെട്ടു” -അവര്‍ കൂട്ടിച്ചേര്‍ത്തു.

 

View this post on Instagram

 

A post shared by Madhura Naik (@madhura.naik)

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം നാലു ദിവസം പിന്നിടുമ്പോള്‍, ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞു. 2,600 പേര്‍ക്കു പരുക്കേറ്റു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 835 പലസ്തീന്‍കാരും കൊല്ലപ്പെട്ടു. 4,250 പേര്‍ക്കു പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: