പലസ്തീനിലെ പ്രധാന പാര്‍ട്ടികളായ ഫത്താ പാര്‍ട്ടി, പി. എല്‍.ഒ തുടങ്ങിയവയുമായി ഭാരതത്തിന് മികച്ച ബന്ധമാണ് ഉള്ളത്. പലസ്തീൻ മുൻ പ്രസിഡൻ്റ് യാസര്‍ അറഫാത്ത് ഭാരതത്തിന്റെ നല്ല സുഹൃത്തായിരുന്നു. പി.വി നരസിംഹ റാവു, അടല്‍ ബിഹാരി വാജ്പേയി എന്നിവരുമായി അദ്ദേഹത്തിന് മികച്ച ബന്ധം ഉണ്ടായിരുന്നു.
ആഗോള ഇസ്ലാം തീവ്രവാദത്തിന്റെ തിക്ത ഫലം അനുഭവിക്കുന്ന ജനത എന്ന നിലയിലാണ് ഭാരതം, ഇസ്രയേല്‍ ജനതയെ പിന്തുണയ്‌ക്കുന്നത്. ഒപ്പം പൗരാണിക കാലം മുതല്‍ ഉള്ള ബന്ധത്തിന്റെ പേരിലും. ഗാസ ഒഴികെ ഉള്ള പ്രദേശത്തെ പാലസ്തീൻ ജനങ്ങളും ഇസ്ലാം തീവ്രവാദത്തിന്റെ ഇരകളാണ്. അഫ്ഗാനിലെ, പാകിസ്താനിലെ, സിറിയയിലെ, കശ്മീരിലെ, ഇറാനിലെ സാധാരണ മനുഷ്യരെ പോലെ പലസ്തീനിലെ സാധാരണക്കാരും ഭീകരവാദത്തിന്റെ ഇരകളാണ്.
നിരപരാധിയായ ഒരു സാധു സ്ത്രീയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം അവരുടെ മൃതദേഹം വലിച്ചിഴയ്‌ക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാണ്.മൃതദേഹത്തിൽ തുപ്പുകയും ചവിട്ടുകയും അതിനൊപ്പം അല്ലാഹു അക്ബർ വിളികളും മുഴക്കുന്നു.ഇതാണ് ഹമാസ് !
അതേസമയം ഗാസയ്ക്കുമേൽ ഇസ്രയേൽ സമ്പൂർണ്ണ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ തടവിലാക്കിയ ബന്ദികളെ വധിക്കുമെന്ന ഭീഷണിയുമായി ഹമാസ്. ഗാസയിൽ വീടുകളിൽ സുരക്ഷിതമായി കഴിയുന്ന തങ്ങളുടെ ജനങ്ങളെ മുന്നറിയിപ്പില്ലാതെ ആക്രമിച്ചാൽ അതിന് മറുപടി നൽകുമെന്ന് ഹമാസ് വക്താവ് അബു ഒബൈദ അറിയിച്ചത്.
ബന്ദികളെ തൂക്കിലേറ്റുമെന്നും അതിന്റെ ഓഡിയോയും വീഡിയോയും പ്രക്ഷേപണം ചെയ്യുമെന്നുമാണ് ഹമാസിന്റെ ഭീഷണി. ടെലഗ്രാം ചാനൽ വഴിയാണ് ശബ്ദരേഖപുറത്തുവിട്ടത്.100-ലെറെ പേരെയാണ് ഹമാസ് തടവിലാക്കിയതെന്നാണ് വിവരം.
ഹമാസ് ആക്രമണത്തിന് തിരിച്ചടി നൽകിക്കൊണ്ടിരിക്കുന്ന ഇസ്രയേൽ ഗാസയിൽ സമ്പൂർണ്ണ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണ, ഇന്ധന വിതരണം നിർത്തിവെക്കാൻ ഇസ്രയേൽ നിർദേശിച്ചിരുന്നു. അപരിഷ്കൃതരായ ഒരു കൂട്ടത്തോടാണ് തങ്ങൾ പോരാടുന്നതെന്നും അതിനാൽ തിരിച്ചടിയും അത്തരത്തിലായിരിക്കുമെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.