IndiaNEWS

മുരുഡേശ്വർ – അറബിക്കടലിന്റെ തീരത്തെ അത്ഭുതം 

ർണ്ണാടകയിലെ ഉത്തര കന്നടയിലുള്ള മുരുഡേശ്വരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് മുരുഡേശ്വര ക്ഷേത്രം. അറേബ്യൻ കടലിന് സമീപമുള്ള കന്ദുകഗിരി എന്ന ചെറിയ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. മൃഡേശ്വരൻ എന്നറിയപ്പെടുന്ന ശിവൻ ആണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.
 ക്ഷേത്രസമീപത്ത് പണികഴിപ്പിച്ചിട്ടുള്ള 123 അടി (37 മീറ്റർ) ഉയരമുള്ള ശിവപ്രതിമക്ക് ലോകത്തിലെ ഉയരമേറിയ ശിവരൂപങ്ങളിൽ വെച്ച് രണ്ടാം സ്ഥാനമാണുള്ളത്.കാശിനാഥ് എന്ന ശിൽപിയാണ് ഈ ശിവപ്രതിമയുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്.

 
മുരുഡേശ്വര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരിക ഇവിടുത്തെ ഭീമാകാരനായ ശിവപ്രതിമയാണ്. അകലെ നിന്നും നോക്കുമ്പോള്‍ ആകാശത്ത്, മേഘങ്ങളെ മുട്ടി നില്‍ക്കുന്ന ഈ പ്രതിമയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിവപ്രതിമ എന്ന വിശേഷണവും ഉണ്ട്. നേപ്പാളിലെ കൈലാസ്നാഥ് മഹാദേവ് പ്രതിമയും കോയമ്പത്തൂരിലെ ആദിയോഗിയുമാണ് തൊട്ട‌ടുത്ത സ്ഥാനങ്ങളിലുള്ള പ്രതിമകള്‍. 123 അടി ഉയരമുണ്ട് ഈ പ്രതിമയ്ക്ക്. ഉത്തര കന്നഡയിലെ ഭട്കല്‍ താലൂക്കിലാണ് മുരുഡേശ്വര്‍ സ്ഥിതിചെയ്യുന്നത്.

വർഷങ്ങൾക്ക് മുമ്പ് വെറുമൊരു അരയ ഗ്രാമം മാത്രമായിരുന്നു മുരുഡേശ്വർ. ആർ എൻ ഷെട്ടി എന്ന മനുഷ്യ സ്നേഹിയുടെ കഠിനപ്രയത്നത്തിന്റെ ഫലമായാണ് മുരുഡേശ്വർ ക്ഷേത്രം ഉയർന്നു പൊങ്ങുന്നത്. അറബിക്കടലിന്റെ തീരത്ത് കടലിന് മുകളിലായി തന്നെ ഇത്തരമൊരു അദ്ഭുതം സൃഷ്ടിച്ചത് ഈ നാടിന്റെ തന്നെ തലവര മാറ്റി.
മൂകാംബികയിൽ നിന്നും 60 കിലോമീറ്ററുകൾക്കിപ്പുറമാണ് മുരുഡേശ്വർ. മാംഗ്ലൂർ-മുംബൈ കൊങ്കൺ റെയിൽവേ റൂട്ടിൽ മുരുഡേശ്വർ റെയിൽവേ സ്റ്റേഷനുമുണ്ട്. നവരാത്രി യാത്രയ്ക്ക് മൂകാംബിക ലക്ഷ്യമാക്കി യാത്ര പുറപ്പെടുന്നവർക്ക് പുത്തൻ അനുഭവമായിരിക്കും മുരുഡേശ്വർ സന്ദർശനം.
മൂന്നു വശവും കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇ‌ടം എന്ന നിലയിലും മുരുഡേശ്വര്‍ ഏറെ പ്രസിദ്ധമാണ്. ഇവിടെ കുന്നിന്‍ മുകളില്‍ നിന്നുള്ള കടല്‍ക്കാഴ്ചകളും  കടല്‍ത്തീരവും വിശ്വാസികളെ മാത്രമല്ല, വിനോദ സഞ്ചാരികളേയും ഇവി‌ടേക്ക് ആകര്‍ഷിക്കുന്നു. കന്ദുകഗിരി കുന്ന് എന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടം അറിയപ്പെ‌ടുന്നത്.
മുരുഡേശ്വറിലെ എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്നാണ് ഇവി‌‌‌ടുത്തെ രാജഗോപുരം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രാജഗോപുരമായ ഇതിന് 20 നിലകളിലായി നിറയെ കൊത്തുപണികളും മറ്റുമായാണ്  പൂര്‍ത്തിയാക്കിയിരിക്കുന്നത്.മുരുഡേശ്വര്‍ സന്ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ രാജഗോപുരത്തില്‍ കയറുക തന്നെ വേണം. 10 രൂപയ്ക്ക് താഴെ നിന്നും 18-ാം നില വരെ ലിഫ്റ്റില്‍ കൊണ്ടുപോകും. ഇവിടെ നിന്നും മുരുഡേശ്വരന്റെയും കടലിന്റെയും ശിവപ്രതിമയു‌‌‌‌ടെയും സൗന്ദര്യം ആസ്വദിക്കാം.

Back to top button
error: