പത്തനംതിട്ട:ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതി പ്രകാരം മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദരിദ്രര്‍ക്കായി നടപ്പാക്കുന്ന പശു യൂണിറ്റ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ദാരിദ്ര്യനിര്‍മാര്‍ജ്ജനം ലക്ഷ്യമിടുന്ന പദ്ധതിയില്‍ ജീവിതമാര്‍ഗമെന്ന നിലയില്‍ പശു വളര്‍ത്തലില്‍ ഏര്‍പ്പെടാൻ ആഗ്രഹിക്കുന്ന സര്‍ക്കാരിന്റെ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കാം. ഒരു യൂണിറ്റിന് 95,400 രൂപയാണ് സര്‍ക്കാര്‍ ധസഹായം. വിശദവിവരത്തിന് അടുത്തുള്ള ബ്ലോക്ക്തല ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടുക.