ഇസ്രയേല്‍- ഫലസ്തീൻ കുടിപ്പകയിലോ, മദ്ധ്യപൂര്‍വ്വദേശത്തെ രാഷ്ട്രീയത്തിലോ ഒരു പങ്കുമില്ലാത്ത ഷാനി ലൂക്ക് എന്ന 30 കാരി ഒരു സംഗീതോത്സവത്തില്‍ പങ്കെടുക്കാനായി ഇസ്രയേലില്‍ എത്തിയതായിരുന്നു. അവിടെവച്ചാണ് അവരെ പിടികൂടി തീവ്രവാദികള്‍ കൊല ചെയ്തത്.
ഒരു കാല്, തികച്ചും ആഭാസകരമായ രീതിയില്‍ ഉയര്‍ത്തിവച്ചായിരുന്നു ഈ 30 കാരിയുടെ അര്‍ദ്ധനഗ്ന മൃതദേഹം ട്രക്കില്‍ പ്രദര്‍ശിപ്പിച്ചത്. അതിനു ചുറ്റും ഇരിക്കുന്ന തീവ്രവാദികളും നിരത്തില്‍ നിരന്ന അവരുടെ അനുയായികളും ആര്‍പ്പ് വിളികളോടെയും അല്ലാഹു വിളികളോടെയുമായിരുന്നു ആ മൃതദേഹം കൊണ്ടു പോയത്. അവരില്‍ ചിലര്‍ ആ മൃതദേഹത്തില്‍ തുപ്പുകയും ചവിട്ടുകയും ഉണ്ടായിരുന്നു.
ഇസ്രയേലി വനിതാ സൈനിക ഉദ്യോഗസ്ഥയുടെ മൃതദേഹം എന്നായിരുന്നു ഹമാസ് അവകാശപ്പെട്ടത്. എന്നാല്‍ ഷാനി ലൂക്കിന്റെ ഒരു ബന്ധു അവരെ തിരിച്ചറിയുകയായിരുന്നു. കാലിലെ പ്രത്യേക തരത്തിലുള്ള ടാറ്റു കണ്ടാണ് അവരെ തിരിച്ചറിഞ്ഞത്.
സമാധാനത്തിനായുള്ള ഒരു സംഗീതോത്സവത്തില്‍ പങ്കെടുക്കാൻ പോയതായിരുന്നു ഷാനി ലൂക്ക് എന്ന് അവരുടെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി.ഗസ്സാ മുനമ്ബില്‍ നിന്നും ഇസ്രയിലെക്ക് അതിക്രമിച്ചു കയറിയ ഹമാസ് തീവ്രവാദികള്‍ പലയിടങ്ങളിലും അക്രമങ്ങള്‍ അഴിച്ചു വിട്ടു. ഗ്രാമങ്ങള്‍ പിടിച്ചെടുക്കുകയും നിരവധിപേര്‍ ബന്ധികളാക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ ചിലരെ ഉടനടി വധിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷാമി ലൂക്ക് പങ്കെടുത്ത സംഗീതോത്സവ വേദിയായിരുന്നു ആദ്യം ആക്രമണത്തിന് വിധേയമായതെന്ന് പറയപ്പെടുന്നു. അതിനു ശേഷം അധികം അകലെയല്ലാതെ നടന്ന ഒരു ഡെസര്‍ട്ട് നൃത്തോത്സവ വേദിയിലേക്കും ഭീകരരെത്തി. അതില്‍ പങ്കെടുത്തിരുന്ന നോവ ആര്‍ഗമനി എന്ന 25 കാരിയായ വിദ്യാര്‍ത്ഥിനിയും തീവ്രവാദികള്‍ തട്ടിക്കോണ്ടു പോയവരില്‍ ഉള്‍പ്പെടുന്നു.
ഒരു മോട്ടോര്‍ബൈക്കില്‍ കെട്ടിയിട്ട് ഇവരെ കൊണ്ടു പോകുനൻ വീഡിയോ ദൃശ്യം ചില സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു.തന്നെ കൊല്ലരുതെന്ന് കരഞ്ഞപേക്ഷിക്കുന്ന നോവയെയും കൊണ്ട് ഭീകരൻ പോകുന്നത് നോക്കി നിസ്സഹായനായി നില്ക്കുന്ന കാമുകനെയും ദൃശ്യങ്ങളില്‍ കാണാം.ഡോറോണ്‍ ആഷര്‍ എന്ന 34 കാരിയായ സ്ത്രീയും അവരുടെ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് മക്കളും ബന്ധിയാക്കപ്പെട്ട് ഗസ്സയിലെ തുരങ്കങ്ങളില്‍ കഴിയുന്നവരില്‍ ഉള്‍പ്പെടുന്നു.
ഗാസ്സാ മുനമ്ബിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഏഴ് പ്രദേശങ്ങളില്‍ നിന്നായാണ് ബന്ധികളില്‍ ഏറെ പേരെയും തീവ്രവാദികള്‍ പിടികൂടിയത് എന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.