CrimeNEWS

വീടുകളില്‍ ഒളിഞ്ഞുനോട്ടം പതിവ്; ‘സീന്‍ കോണറി’യെ നാട്ടുകാര്‍ പിടികൂടി

കോഴിക്കോട്: കൊടുവള്ളിയില്‍ രാത്രികാലങ്ങളില്‍ വീട്ടില്‍ ഒളിഞ്ഞുനോക്കുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പന്നൂര്‍ മേലെ പറയരുകണ്ടി മുഹമ്മദ് സാദിഖ് (34) ആണ് പിടിയിലായത്.

രാത്രിയില്‍ വീടുകളില്‍ക്കയറി ഒളിഞ്ഞിരുന്ന് സ്ത്രീകളുടെ ഫോട്ടോയെടുക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്യുന്നുവെന്നാണ് പരാതി. കല്യാണം കഴിഞ്ഞ വീടുകളില്‍ രാത്രി കയറുന്നത് പതിവാണെന്നും സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ഫോട്ടോകള്‍ ഇയാളുടെ മൊബൈലില്‍നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

Signature-ad

ഓട്ടോഡ്രൈവറായ സാദിഖ് രാത്രിയില്‍ പുതപ്പുകൊണ്ട് മൂടിപ്പുതച്ചാണ് വീടുകളില്‍ കയറുന്നത്. ഈ സമയം മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നു. വീടുകളില്‍ അശ്ലീലമെഴുതി കൊണ്ടിടുന്നതും ഇയാളുടെ പതിവാണ്. ശല്യംകാരണം സഹികെട്ട നാട്ടുകാര്‍ സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആളെക്കുറിച്ച് സൂചന ലഭിച്ചത്. ഇതിനുശേഷം പ്രദേശത്തെ ഒരു വീട്ടില്‍ രാത്രിയില്‍ മൂടിപ്പുതച്ച് വന്നയാളെ നാട്ടുകാര്‍ പിടിച്ചെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു.

സംശയംതോന്നിയ നാട്ടുകാര്‍ ഉടന്‍തന്നെ സാദിഖിന്റെ വീട്ടില്‍ പോയെങ്കിലും ഇയാള്‍ അവിടെയില്ലായിരുന്നു. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രണ്ടു സ്ത്രീകളുടെ പരാതിയില്‍ പോലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: