എന്നാല്‍ മറ്റ് ചില വീഡിയോകളാകട്ടെ, യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളുമായിരിക്കും.ഇങ്
ഇപ്പോഴിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലാകെ പ്രചരിക്കുകയാണൊരു വീഡിയോ. വടകരയില്‍ ഭാര്യ ഒളിച്ചോടിപ്പോയതിന് പിന്നാലെ ഭര്‍ത്താവ് ബിരിയാണിയും മദ്യവും വിളമ്ബി സല്‍ക്കാരം നടത്തിയെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇരുന്നൂറ്റമ്ബത് പേരെ വിളിച്ചുവരുത്തി സല്‍ക്കാരം നടത്തിയെന്നാണ് വീഡിയോയുടെ അടിക്കുറിപ്പുകളിലെല്ലാം കാണുന്ന അവകാശവാദം.
വീഡിയോയിലാണെങ്കില്‍ പന്തലും പാട്ടും നൃത്തവും മദ്യപാനവും സദ്യയുമെല്ലാം കാണാം. എന്നാലിത് യഥാര്‍ത്ഥത്തില്‍ ഇപ്പറയുന്നത് പോലെ, ഭാര്യ ഒളിച്ചോടിപ്പോയതിന് പിന്നാലെ ഭര്‍ത്താവ് നടത്തിയ സല്‍ക്കാരമാണോ എന്നൊന്നും ഉറപ്പില്ല. അത്തരത്തിലുള്ള സ്ഥിരീകരണം ഇതുവരെ ആയിട്ടുമില്ല. പക്ഷേ വീഡിയോ വലിയ രീതിയിലാണ് ആഘോഷിക്കപ്പെടുന്നതും പങ്കുവയ്ക്കപ്പെടുന്നതും.
അധികവും പുരുഷന്മാരെയാണ് വീഡിയോയില്‍ കാണുന്നത്. സ്ത്രീകളില്ലെന്ന് തന്നെ പറയാം. പലരും മദ്യപിച്ചിട്ടുണ്ട്. ചിലര്‍ നൃത്തം ചെയ്യുകയും ആഘോഷം മുഴുവനായി ആസ്വദിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. മറ്റ് സംസാരങ്ങളോ വിശദീകരണമോ ഒന്നും ആരുടെയും ഭാഗത്ത് നിന്നില്ല.
ആഘോഷം നടക്കുന്നതിന്‍റെ കുറച്ചപ്പുറത്ത് നിന്ന് പലരും രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. എന്തായാലും വീഡിയോ ഇത്രമാത്രം ഷെയര്‍ ചെയ്യപ്പെട്ടതോടെ അതിന്‍റെ നിജസ്ഥിതി എന്താണെന്ന വിവരവും വൈകാതെ വന്നേക്കുമെന്നാണ് സൂചന.