KeralaNEWS

കണ്ണൂർ ‘കൊച്ചുണ്ണി’ പിടിയിൽ

കണ്ണൂര്‍: നിരന്തരമായി മോഷണവും മോഷണശ്രമവും നടത്തി പൊലീസിന്റെയും കണ്ണൂരുകാരുടെയും ഉറക്കം കെടുത്തിയ കള്ളൻ പിടിയില്‍.

രണ്ടു വര്‍ഷത്തോളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും നിലവില്‍ തളിപ്പറമ്ബ് പുതുക്കണ്ടം കള്ളുഷാപ്പിന് സമീപം താമസക്കാരനുമായ ഷാജഹാനെ (ബൈജു-58) യാണ് ടൗണ്‍ ഇൻസ്പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

Signature-ad

രണ്ടുവര്‍ഷമായി അന്വേഷണസംഘം ഇയാള്‍ക്ക് പിന്നാലെയായിരുന്നു. വീടുകളുടെ വാതില്‍ കുത്തിത്തുറന്നും ജനല്‍ കമ്ബികള്‍ ഇളക്കി മാറ്റിയുമാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. ജയിലില്‍ കഴിയുന്ന മോഷ്ടാക്കള്‍ക്ക് പ്രതിയുടെ ചിത്രങ്ങള്‍ കാണിച്ചും നഗരത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Back to top button
error: