CrimeNEWS

നാദാപുരത്ത് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച; ക്ഷേത്രത്തിനകത്തു കടന്നത് ഓടിളക്കി

കോഴിക്കോട്: നാദാപുരത്ത് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം. നരിക്കാട്ടേരി ശ്രീ സുദര്‍ശന മൂര്‍ത്തി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നു. മൂന്നു മാസത്തിലധികമായി തുറക്കാത്ത ഭണ്ഡാരത്തില്‍ നിന്നാണ് പണം നഷ്ടമായത്. രണ്ട് ഭണ്ഡാരങ്ങളില്‍ നിന്നായി അര ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്.

ക്ഷേത്രത്തിന്റ നാലമ്പലത്തിന്റ ഓടുകള്‍ നീക്കിയാണ് മോഷ്ടാവ് ക്ഷേത്രത്തിനകത്ത് കടന്നത്. ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു മോഷണം. ക്ഷേത്രത്തിലെ മറ്റ് രണ്ട് ഭണ്ഡാരങ്ങള്‍ പൊളിക്കാനുള്ള ശ്രമവുമുണ്ടായി.

Signature-ad

വെള്ളിയാഴ്ച രാവിലെ മേല്‍ശാന്തി നട തുറക്കാന്‍ എത്തിയപ്പോളാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. നാദാപുരം എസ്.ഐ. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസും പേരാമ്പ്രയില്‍ നിന്നെത്തിയ കെ-9 സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് ജാങ്കോയും ക്ഷേത്രത്തില്‍ പരിശോധന നടത്തി. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Back to top button
error: