NEWSSports

ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാന്‍ എത്തിയത് കേവലം 4,000 പേര്‍ ; ഇന്ത്യക്കെതിരെ ലോകരാഷ്ട്രങ്ങളുടെ രൂക്ഷ വിമർശനം

അഹമ്മദാബാദ്: ക്രിക്കറ്റ് കാണാന്‍ ഇന്ത്യയിൽ ആളില്ല !! അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാന്‍ എത്തിയത് കേവലം 4,000 പേര്‍ മാത്രം.ഇതാകട്ടെ ബിജെപിക്കാർ സൗജന്യമായി നൽകിയ ടിക്കറ്റുകളുമായെത്തിയവരും.

1,32,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തിന്റെ മൂന്ന് ശതമാനം സീറ്റുകളില്‍ മാത്രമാണ് മത്സരം കാണാന്‍ ആളുകള്‍ എത്തിയത്.45 മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കാനിരിക്കെ ലോകകപ്പിന്റെ വിജയത്തില്‍ സംഘാടകര്‍ക്ക് ആശങ്ക സമ്മാനിക്കുന്നതാണ് ഉദ്ഘാടന മത്സരത്തിലെ ഗാലറി.

Signature-ad

 കാഴ്ചക്കാരില്ലാത്ത സ്റ്റേഡിയത്തില്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്ന ചിത്രങ്ങള്‍ ലോകമെങ്ങും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഇന്ത്യൻ ക്രിക്കറ്റിന് ഒന്നാകെ നാണക്കേടായി മാറിയ രംഗത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളും വിമര്‍ശനമുയര്‍ത്തിയിരിക്കുകയാണ്.സംഘാടകര്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണ് ഈ കാഴ്ചയെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ‘ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തത്. ആതിഥേയരാജ്യമായ ഇന്ത്യയെ ഉദ്ഘാടന മത്സരത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ ചോദ്യങ്ങളുയര്‍ന്നിട്ടുണ്ടെന്ന് ‘ഡെയ്‌ലി മെയില്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്ഘാടനം നടന്ന് ദേശീയഗാനം ആലപിക്കുമ്ബോള്‍ വെറും 3000-4000 കാണികളാണ് ഗാലറിയിലുണ്ടായിരുന്നതെന്നാണ് ‘വിസ്ഡണ്‍ ക്രിക്കറ്റ്’ എഡിറ്റര്‍ ലോറൻസ് ബൂത്ത് ‘എക്‌സി’ല്‍ കുറിച്ചത്.

ഇന്ത്യക്കാര്‍ ക്രിക്കറ്റിനെയല്ല, ഇന്ത്യൻ ക്രിക്കറ്റിനെ മാത്രമാണോ ഇഷ്ടപ്പെടുന്നതെന്ന് ‘ടെലഗ്രാഫ്’ റിപ്പോര്‍ട്ടര്‍ ടിം വിഗ്‌മോര്‍ ചോദിച്ചു. ടിക്കറ്റുകള്‍ വൈകി വിറ്റതും വേദിമാറ്റങ്ങളും മോശം മാര്‍ക്കറ്റിങ്ങുമെല്ലാം കാരണമായേക്കാമെന്നും അദ്ദേഹം എക്‌സില്‍ അഭിപ്രായപ്പെട്ടു. 1996ല്‍ ഇതേ അഹ്മദാബാദില്‍ നടന്ന ഇംഗ്ലണ്ട്-ന്യൂസിലൻഡ് ലോകകപ്പ് മത്സരത്തിലെ നിറഞ്ഞുകവിഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവച്ചാണ് ക്രിക്കറ്റ് വിദഗ്ധൻ ഡാനിയേല്‍ ബ്രെറ്റിഗ് സംഘാടനത്തിലെ വീഴ്ച തുറന്നുകാട്ടിയത്. ഇംഗ്ലണ്ട് ടീമിന്റെ ആരാധകക്കൂട്ടായ്മയായ ബാര്‍മി ആര്‍മിയും ഗാലറിയില്‍നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

Back to top button
error: