
ന്യൂഡൽഹി: ടെലികോം കമ്ബനിയായ വോഡഫോണ്‍ ഐഡിയയുടെ നില പരുങ്ങലിൽ എന്ന് റിപ്പോർട്ട്.വി-ഐയുടെ 22.83 കോടി ഉപഭോക്താക്കളെ ഇത് ബാധിച്ചേക്കാം.
കുടിശ്ശികയുള്ള പേയ്‌മെന്റുകള്‍ കാരണം, വോഡഫോണ്‍ ഐഡിയയുടെ (Vi) ചില സേവനങ്ങള്‍ നിര്‍ത്തേണ്ടിവരുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ടെലികോം ടവര്‍ കമ്ബനികളിലൊന്നായ ഇൻഡസ് ടവര്‍, ടെലികോം റെഗുലേറ്റര്‍ ട്രായിയെ (TRAI) അറിയിച്ചു. കുടിശ്ശിക തിരിച്ചുപിടിക്കാൻ നിയമപരമായ വഴി സ്വീകരിക്കേണ്ടി വരുമെന്നും ഇൻഡസ് ടവേഴ്‌സ് വ്യക്തമാക്കി.
ട്രായ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂണില്‍ 1.29 ദശലക്ഷംഉപഭോക്താക്കളെയും ജൂലൈയില്‍ 1.32 ദശലക്ഷം പേരെയും വി-ഐയ്ക്ക് നഷ്ടമായിട്ടുണ്ട്. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വോഡഫോണ്‍ ഐഡിയയുടെ വിപണി വിഹിതത്തില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തുന്ന സ്ഥിതിയുമാണുള്ളത്.
ഇൻഡസ് ടവറിന്റെ പ്രധാന ഉപഭോക്താവ് വോഡഫോണ്‍ ഐഡിയയാണ്. 2023 സെപ്തംബര്‍ 30-ലെ കണക്കനുസരിച്ച്, ഇൻഡസ് ടവേഴ്സിനോട് 7,864.5 കോടി രൂപയുടെ കടത്തിലാണ് വി.ഐ






