IndiaNEWS

യുപിയില്‍ അധ്യാപകന് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ഥികൾ

ലക്നൗ: അധ്യാപകനെ വെടിവെച്ച്‌ പരിക്കേല്‍പ്പിച്ച്‌  അതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് കൗമാരക്കാരായ രണ്ടു വിദ്യാര്‍ഥികള്‍.ഉത്തര്‍പ്രദേശിലെ ആഗ്രയിൽ ഒരു കോച്ചിങ് സെന്ററിലാണ് ഞെട്ടിക്കുന്ന സംഭവം.

ഖന്ദൗലി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മാലുപൂര്‍ ഇന്റര്‍സെക്ഷന് സമീപമാണ് വെടിവയ്പ്പ് നടന്നത്.വെടിവയ്പ്പിൽ പരിക്കേറ്റ സുമിത് സിങ് എന്ന അധ്യാപകനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെടിവെച്ച ശേഷം ഇരുവരും ഓടിരക്ഷപ്പെടുകയും പിന്നീട് വീഡിയോ  സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. 40 ബുള്ളറ്റില്‍ 39 എണ്ണം ബാക്കിയുണ്ടെന്നും നിന്റെ കാല്‍ ഞങ്ങള്‍ പറിച്ചെടുക്കുമെന്നും വീഡിയോയില്‍ കുട്ടികള്‍ പറയുന്നു.

Signature-ad

‘ഗാങ്സ്റ്റര്‍’ എന്നാണ് കുട്ടികള്‍ അവരെ സ്വയം വിശേഷിപ്പിക്കുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.വിദ്യാര്‍ഥികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: