IndiaNEWS

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; 7 മരണം, 40ലേറെ പേര്‍ക്ക് പരിക്ക്

മുംബൈ: ഗോരേഗാവില്‍ ഏഴുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. നാല്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 3:05 ഓടെയാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റ 31 പേരെ എച്ച്ബിടി ട്രോമ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 15 പേരെ കൂപ്പര്‍ ഹോസ്പിറ്റലിലേക്കും കൊണ്ടുപോയി.

ഗോരേഗാവില്‍ എംജി റോഡിലുള്ള ജയ് ഭവാനി കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. എട്ട് ഫയര്‍ എഞ്ചിനുകളുടെ സഹായത്തോടെ രാവിലെ ആറ് മണിയോടെയാണ് തീ അണച്ചത്.

Signature-ad

താഴത്തെ നിലയിലെ ഷോപ്പുകളുള്ള ഭാഗത്താണ് ആദ്യം തീപിടിച്ചത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നതും ഈ ഭാഗത്താണ്. പിന്നാലെ മുകളിലെ നിലകളിലേക്കും തീ പടരുകയായിരുന്നു. ഇതോടെ ഇവിടുത്തെ താമസക്കാര്‍ കെട്ടിടത്തിന്റെ വിവിധ നിലകളിലും ടെറസിലും കുടുങ്ങുകയായിരുന്നു.

പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

 

Back to top button
error: