FeatureNEWS

മുടികൊഴിച്ചില്‍ മാറാൻ ചൂല്‍ സമര്‍പ്പണം: അറിയാം അടുക്കത്ത് ദേവീക്ഷേത്രത്തിലെ ആചാരങ്ങൾ

ഹിഷാസുരമര്ദ്ദിനി സങ്കല്‍പ്പത്തില്‍ ദുര്‍ഗ്ഗാദേവിയെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രമാണ് അടുക്കത്ത് ഭഗവതി ക്ഷേത്രം.ത്വക്‌രോഗ ശമനത്തിന് ആമയ്ക്ക് നിവേദ്യം, മുടികൊഴിച്ചില്‍ മാറാൻ ചൂല്‍ സമര്‍പ്പണം തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേകതകൾ.

ത്വക്ക് രോഗങ്ങള്‍ക്ക് പരിഹാരമായി ഈ ക്ഷേത്രത്തിലെ ആമകള്‍ക്ക് നിവേദ്യ ചോറ് നല്‍കിയാല്‍ മതി എന്നാണ് വിശ്വാസം. മറ്റൊരു പ്രത്യേകത എരുമപ്പാലാണ് ഭഗവതിക്ക് നിവേദിക്കുക എന്നുള്ളതാണ്. ധാരാളം ആമകളുള്ള കുളം ആയതിനാല്‍ ആമക്കുളം എന്നാണ് അറിയപ്പെടുന്നത്. കുളത്തിനു നടുവില്‍ മഹാവിഷ്ണുവിന്റെ അവതാരമായ കൂര്‍മ്മത്തിന്റെ പ്രതിഷ്ഠയും കാണാം.

Signature-ad

കടുത്ത വേനലില്‍ കുളം വറ്റുമ്ബോള്‍ ആമകളെല്ലാം അപ്രത്യക്ഷമാകും.എന്നാല്‍ വീണ്ടും മഴക്കാലം ആകുമ്ബോള്‍ അവ മടങ്ങി വരികയും ചെയ്യും. ആമനിവേദ്യം എന്ന പേരില്‍ ഒരു പ്രത്യേക വഴിപാട് ഈ ക്ഷേത്രത്തില്‍ ഉണ്ട്. കുളത്തിലിറങ്ങി കുടത്തില്‍ വെള്ളം കോരി എല്ലാ ഭക്തര്‍ക്കും കൂര്‍മ്മാവതാര വിഗ്രഹത്തില്‍ അഭിഷേകം നടത്താമെന്ന മറ്റൊരു പ്രത്യേകതയും ഇവിടെ ഉണ്ട് .തലമുടി കൊഴിയുന്നതിന് ഈര്‍ക്കില്‍ ചൂല്‍ സമര്‍പ്പിക്കുന്ന വഴിപാടും ഉണ്ട്. കാസര്‍കോട് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്തിലാണ് അടുക്കത്ത് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വള്ളിപ്പടര്‍പ്പുകള്‍ക്കും ഔഷധ സസ്യങ്ങളും നിറഞ്ഞ ചെറിയ ഒരു വനത്തിന് നടുവിലായാണ് ഈ ക്ഷേത്രം.സരസ്വതി,വനശാസ്താവ്, രക്തേശ്വരിനാഗവും ആണ് ഇവിടുത്തെ ഉപദേവതകള്‍. നവരാത്രി ഇവിടത്തെ പ്രധാന ഉത്സവമാണ്. ത്രിനേത്രത്തോടെ ശംഖ്,ചക്രം,അമ്ബ്,വില്ല് എന്നിവ നാലു കൈകളില്‍ ധരിച്ച്‌ മഹിഷാസുരന്റെ തലയില്‍ ചവിട്ടി നില്‍ക്കുന്ന ദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ.

Back to top button
error: