IndiaNEWS

40,000ത്തോളം വനിതകള്‍ക്കു സൗജന്യമായി കളി കാണാൻ ടിക്കറ്റ്; എന്നിട്ടും ആളൊഴിഞ്ഞ് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയം

അഹമ്മദാബാദ്: 40,000ത്തോളം വനിതകള്‍ക്കു സൗജന്യമായി കളി കാണാൻ ടിക്കറ്റ് കൊടുത്തിട്ടും ആളൊഴിഞ്ഞ് അഹമ്മദാബാദിലെ നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയം.
1.15 ലക്ഷം കാണികളെ ഉള്‍ക്കൊള്ളാൻ ശേഷിയുള്ള അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരം കാണാനെത്തിയവരിൽ ഭൂരിപക്ഷവും  ബിജെപി നൽകിയ സൗജന്യ പാസുമായി എത്തിയവർ.എന്നിട്ടും ആളൊഴിഞ്ഞ സ്റ്റേഡിയം ക്രിക്കറ്റ് ഇന്ത്യക്ക് തന്നെ നാണക്കേടായി.
സൗജന്യ പാസുമായി കളികാണാനെത്തിവരോട് പറഞ്ഞതാകട്ടെ ഇന്നത്തെ മത്സരം ഇന്ത്യയും പാകിസ്ഥാനും തമ്മിലെന്നും !
പാസ് കിട്ടിയതുകൊണ്ടാണ് കളിക്കുവന്നത്, ബി.ജെ.പിക്കാരാണ് ടിക്കറ്റ് തന്നതെന്നും പലരും പറഞ്ഞു.ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ആയതുകൊണ്ടാണ് വന്നതെന്നും ഇവരിൽ ചിലർ പറഞ്ഞു.ഇവിടെ നടക്കുന്നത് ഇംഗ്ലണ്ട്-ന്യൂസിലൻഡ് കളിയാണല്ലൊ എന്നു പറഞ്ഞപ്പോൾ  പാകിസ്താന്റെ കളിയാണെന്നു പറഞ്ഞാണല്ലോ തങ്ങളെ കൊണ്ടുവന്നതെന്നും അവര്‍ വെളിപ്പെടുത്തി.
40,000 ടിക്കറ്റുകള്‍ നേരത്തെ തന്നെ ബി.ജെ.പി വിലക്കെടുത്തിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പുറമേയാണ് ഈ‌ സംഭവം. വനിതാ സംവരണത്തില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് 40,000 സ്ത്രീകള്‍ക്കാണ് ഈ ടിക്കറ്റ് നല്‍കുന്നതെന്നായിരുന്നു ബിജെപിയുടെ അവകാശവാദം.എന്തായാലും ഇതെല്ലാം ചെയ്തിട്ടും സ്റ്റേഡിയത്തിലെ ബഹുഭൂരിപക്ഷം സീറ്റുകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു എന്നതാണ് വാസ്തവം !

Back to top button
error: