തിരുവല്ല: യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അധികാര സ്ഥാനമൊഴിയുന്നു.ഇക്കാര്യം സഭാ നേതൃത്വത്തെ അറിയിച്ചതായി അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്.
വിവിദ രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാട് ഉറച്ച് പറഞ്ഞിരുന്ന വ്യക്തിയായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലൂടെയും തന്റെ നിലപാടുകള്‍ തുറന്നുപറയാൻ യാതൊരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല.
നിലവില്‍ യാക്കോബായ സഭയുടെ നിരണം, കുവൈറ്റ് ഭദ്രാസനങ്ങളുടെ ചുമതലയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിനുണ്ടായിരുന്നത്.കോതമം
എഴുത്തും വായനയും ഒക്കെയായി തുടരാനാണ് തന്റെ ആഗ്രഹമെന്നാണ് മാര്‍ കൂറിലോസ് സഭാ നേതൃത്വത്തിന് നല്കിയ വിശദീകരണം.