ലോകത്തിലെ ഏറ്റവും ഭീകരമായ ബോഡി ബിൽഡറായ ഇല്ലിയ ഗോലെം തന്റെ ശരീരം ഭീമാകാരമായി നിലനിർത്താൻ കഴിക്കുന്നത്…
ലോകത്തിലെ ഏറ്റവും ഭീകരമായ ബോഡി ബിൽഡർ എന്നാണ് ഇല്ലിയ ഗോലെം അറിയപ്പെടുന്നത്. ചെക്ക് റിപ്പബ്ലിക് സ്വദേശിയായ അദ്ദേഹം ഇപ്പോൾ മിയാമിയിലാണ് താമസിക്കുന്നത്. തൻറെ ശരീരം ഭീമാകാരമായി നിലനിർത്താൻ, ഇല്ലിയ ഗോലെം ഒരു ദിവസം കഴിക്കുന്ന ഭക്ഷണക്രമം കേട്ടാൽ ആരും അമ്പരക്കും. ഈ ബോഡി ബിൽഡർക്ക് ഒരു ദിവസം 272 കിലോഗ്രാം ബെഞ്ച് പ്രസ് ചെയ്യാനും 317 കിലോഗ്രാം ഡെഡ്ലിഫ്റ്റ് ചെയ്യാനും കഴിയും. എപ്പോഴും ഒരു രാക്ഷസനെ പോലെ ഇരിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് മെൻസ് ഹെൽത്ത് മാഗസിന് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം പറയുന്നത്. ഈ കിടിലൻ ബോഡി ബിൽഡറുടെ ഭക്ഷണരീതിയാണ് ഇപ്പോൾ വൈറലാകുന്നത്. ദി മെൻസ് ഹെൽത്ത് മാഗസിൻ ആണ് ഇല്ലിയ ഗോലെമിൻറെ ദൈനംദിന ഭക്ഷണക്രമം പ്രസിദ്ധീകരിച്ചത്.
View this post on Instagram
ഇദ്ദേഹം തൻറെ ദിവസം ആരംഭിക്കുന്നത് 300 ഗ്രാം ഓട്സ് കഴിച്ചാണ്. ജിമ്മിൽ നിന്ന് തിരിച്ചെത്തിയ ശേഷം 11:00 മണിക്ക് അദ്ദേഹം തൻറെ ആദ്യ ഉച്ചഭക്ഷണം കഴിക്കുന്നു. ഇതിൽ 1600 ഗ്രാം അരിയും 800 ഗ്രാം സാൽമണും അടങ്ങിയ സുഷി ഉൾപ്പെടുന്നു. ഇതിന് ശേഷം, ഉച്ചഭക്ഷണം നമ്പർ 2 എന്ന് വിളിക്കപ്പെടുന്ന മറ്റൊരു ഉച്ച ഭക്ഷണം അദ്ദേഹം കഴിക്കുന്നു. ഇതിൽ 1,300 ഗ്രാം ബീഫും തുടർന്ന് ഐസ്ക്രീമും കഴിക്കുന്നു. മൂന്നാമത്തെ ഉച്ചഭക്ഷണത്തിൽ അടങ്ങിയത് 500 ഗ്രാം അരിയും ഒലീവും കൂടിച്ചേർന്ന പാസ്തയാണ്.’
ഉച്ചയ്ക്ക് മൂന്നാണെങ്കിൽ രാത്രി പ്രധാനമായും രണ്ട് അത്താഴമാണ് ദിനചര്യയിൽ ഇദേഹത്തിനുള്ളത്. ആദ്യത്തെ അത്താഴം 200 ഗ്രാം ചീസ് 300 ഗ്രാം പാസ്ത എന്നിവ അടങ്ങിയതാണ്. ഇതു കഴിച്ച് കുറച്ച് സമയത്തിന് ശേഷം രണ്ടാമത്തെ അത്താഴമായ 1,300 ഗ്രാം ബീഫും 700 ഗ്രാം കോട്ടേജ് ചീസ് അല്ലെങ്കിൽ റിക്കോട്ട എന്നിവ കഴിക്കുന്നു. ഒടുവിൽ തൻറെ ഒരു ദിവസത്തെ ഭക്ഷണം അദ്ദേഹം അവസാനിപ്പിക്കുന്നത് മേപ്പിൾ സിറപ്പിനൊപ്പം 14 ഓട്സ് പാൻകേക്കുകൾ കൂടി കഴിച്ചാണ്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ഇല്ലിയ ഗോലെംത്തിന് നിരവധി ആരാധകരുണ്ട്. തൻറെ വർക്ക്ഔട്ട് വീഡിയോകളും ഭക്ഷണക്രമവും ഇദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട. ജിം ബോസ് എന്നാണ് ആരാധകർ അദ്ദേഹത്തെ വിളിക്കുന്നത്.