IndiaNEWS

ന്യൂസ് ക്ലിക്ക് സ്ഥാപകനും എച്ച്ആര്‍ മേധാവിയും 7 ദിവസം പോലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചൈനീസ് അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കയസ്ഥ, സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആര്‍ മേധാവിയുമായ അമിത് ചക്രവര്‍ത്തി എന്നിവരെ 7 ദിവസം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു.

ഇരുവരെയും കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ന്യൂസ് ക്ലിക്ക് ഓഫിസിലും ഇവരുമായി സഹകരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയുള്‍പ്പെടെ വസതികളിലും നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു അറസ്റ്റ്.

Signature-ad

ഇന്നലെ പുലര്‍ച്ചെ 6 മുതല്‍ 46 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തു. ന്യൂസ് ക്ലിക്ക് ഓഫിസ് സീല്‍ ചെയ്തു. മാധ്യമപ്രവര്‍ത്തകരായ ഉര്‍മിലേഷ്, പരഞ്‌ജോയ് ഗുഹ താക്കുര്‍ത്ത, അബിസാര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, ചരിത്രകാരനും എഴുത്തുകാരനുമായ സൊഹൈല്‍ ഹാഷ്മി തുടങ്ങിയവരെ ലോധി റോഡിലെ പൊലീസ് സ്‌പെഷല്‍ സെല്‍ ഓഫിസില്‍ ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു.

Back to top button
error: