മുംബൈ:മഹാരാഷ്ട്രയിൽ ആശുപത്രി ഡീനിനെക്കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ച് എംപി.മഹാരാഷ്ട്രയിലെ നന്ദേഡ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം.
രോഗികളുടെ കൂട്ടമരണം വാര്‍ത്തയായതിന് പിന്നാലെ ആശുപത്രി സന്ദർശിച്ച എംപി ഹേമന്ത് പാട്ടീൽ ആണ് ആശുപത്രി ഡീനിനെക്കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചത്.
വൃത്തിഹീനമായ ശുചിമുറികള്‍ കണ്ട് ക്ഷുഭിതനായ എംപി ആശുപത്രി സൂപ്രണ്ടിനെ കൊണ്ട് ശുചിമുറികള്‍ വൃത്തിയാക്കിപ്പിക്കുകയായിരുന്
ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറിനിടെ 31 പേരാണ് മരിച്ചത്. ഇതില്‍ 15 പേര്‍ നവജാതശിശുക്കളോ കുട്ടികളോ ആണ്. ആശുപത്രിയിലെ 71 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലെ സാഹചര്യം വിലയിരുത്തുന്നതിനായി എംപി ആശുപത്രി സന്ദര്‍ശിച്ചത്.