IndiaNEWS

2000 രൂപ നോട്ടുകൾ ഒക്ടോബര്‍ ഏഴ് വരെ മാറ്റിയെടുക്കാം

ന്യൂഡൽഹി:2000 രൂപ നോട്ടുകള്‍ മാറുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ ഏഴ് വരെ നീട്ടിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

നേരത്തേ സെപ്തംബര്‍ 30വരെയായിരുന്നു നോട്ടുകള്‍ മാറുന്നതിന് സമയം നല്‍കിയിരുന്നത്. ഇതുവരെ 2000 രൂപ നോട്ടുകളില്‍ 96 ശതമാനവും തിരിച്ചെത്തിയിട്ടുണ്ട്.

Signature-ad

ഈ വര്‍ഷം മെയ് 19 നാണ്, 2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിൻവലിക്കുന്നതായി ആര്‍ബിഐ അറിയിച്ചത്.

Back to top button
error: